April 5, 2025
Home » പണം ലഭിച്ചെന്ന് സൗണ്ട് കേൾക്കും,പക്ഷേ പൈസവരില്ല; വ്യാജഫോൺ പേയും ഗൂഗിൾപേയും; പുതിയ തട്ടിപ്പിൽ വീഴല്ലേ

മുംബൈ: യുപിഐ ആപ്പുകളുടെ മറവിൽ ഉപഭോക്താക്കളെ കബളിപ്പിക്കാൻ പുതിയ തട്ടിപ്പ്. യുപിഐ പേയ്മെൻറുകൾ സ്വീകരിക്കുന്ന കടയുടമകളെയും ബിസിനസുകാരെയും ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ രംഗത്തെത്തിയിരിക്കുന്നത്. ഫോൺപേ, ഗൂഗിൾപേ എന്നിവയോട് സാമ്യമുള്ള വ്യാജ ആപ്പുകൾ സൃഷ്ടിച്ചാണ് പണം തട്ടുന്നത്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം ഉൾപ്പെടെയുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് സൈബർ സുരക്ഷാ വിദഗ്ധർ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകി.

വ്യാജ യുപിഐ ആപ്പ് വഴിയാണ് നിങ്ങൾക്ക് ആളുകൾ പണം നൽകിയതെങ്കിൽ, കടയിൽ സൂക്ഷിച്ചിരിക്കുന്ന സൗണ്ട്‌ബോക്‌സ് പേയ്മെൻറ് ലഭിച്ചു എന്നതിൻറെ സൂചനയായി റിംഗ് ചെയ്താലും തുക അക്കൗണ്ടിലേക്ക് എത്തുകയില്ല.വ്യാജ യുപിഐ ആപ്പുകൾ എടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

തിരക്കുള്ള സമയങ്ങളിലാണ് പല വ്യാപാരികളും ഇത്തരം കബളിപ്പിക്കലിന് ഇരയാകുന്നതത്രേ. തിരക്കിലായിരിക്കുമ്പോൾ ഫോണിൽ പണം വന്നോ എന്ന് നോക്കുന്നതിനുപകരം സൗണ്ട് ബോക്‌സ് ശബ്ദം കേട്ട് പേമെൻറ് ഉറപ്പിക്കുകയാകും പല കടയുടമകളും ചെയ്യുക.കടയുടമകൾക്ക് ലഭിക്കുന്ന പേമെൻറുകൾ പരിശോധിച്ച് ഉറപ്പിക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. പേമെൻറ് ലഭിച്ചോ എന്ന് നിങ്ങളുടെ മൊബൈലിൽ പരിശോധിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *