പതിനാറ് വർഷത്തിനിപ്പുറവും മരിക്കാത്ത ഓർമകളുമായി ലോഹിതദാസ് Entertainment News New

ലയാള സിനിമ ചരിത്രത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന അനുഗ്രഹീത പ്രതിഭയാണ് ലോഹിതദാസ്. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ കെ ലോഹിതദാസ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് പതിനാറ് വര്‍ഷം തികയുകയാണ്. പച്ചയായ മനുഷ്യരും അവരുടെ ജീവിതവുമാണ് ലോഹിതദാസ് ചിത്രങ്ങളെ സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്.

നിസഹായരായ സാധാരണക്കാരുടെ ജീവിതങ്ങള്‍ ശക്തമായ തിരക്കഥയുളള സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷകര്‍ക്ക് കാണിച്ചുതന്നു. കിരീടത്തിലെ സേതുമാധവനും, തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷും, കസ്‌തൂരിമാനിലെ സാജന്‍ ജോസഫ് ആലുക്കയുമെല്ലാം ലോഹിതദാസിന്‍റെ രചനയില്‍ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന കഥാപാത്രങ്ങളാണ്.

Also Read: ബോക്സോഫീസില്‍ മികച്ച തുടക്കം കുറിച്ച് കാജോളിന്റെ ‘മാ’

സര്‍ഗാത്മകതയുടെ ആഴവും പരപ്പുമുള്ള കഥകളും കഥാപാത്രങ്ങളുമാണ് ലോഹിതദാസ് സിനിമകളുടെ പ്രത്യേകത. അതിഭാവുകത്വമില്ലാതെ അവ സാധാരണക്കാരോട് സംവദിച്ചു. ഉള്ളുപൊള്ളുന്ന വൈകാരികതയായിരുന്നു അവയുടെ മര്‍മ്മം. സിബി മലയിലിന്റെ തനിയാവര്‍ത്തനത്തിന് തിരക്കഥയെഴുതിയാണ് ലോഹിതദാസിന്റെ അരങ്ങേറ്റം. ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടില്‍പ്പിറന്ന കിരീടം, ചെങ്കോല്‍, ഭരതം, കമലദളം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള അങ്ങനെ എല്ലാം മലയാള സിനിമയിലെ ക്ലാസിക്കുകളായി.

തിരക്കഥ,സംവിധാനം, നിര്‍മാണം തുടങ്ങി ചലച്ചിത്രരംഗത്ത് ലോഹിതദാസ് കൈവയ്ക്കാത്ത മേഖലകളില്ല. ഭൂതക്കണ്ണാടിയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടി. ആഴമുള്ള സ്ത്രീ കഥാപാത്രങ്ങളും ലോഹിതദാസിന്റെ തൂലികയില്‍ പിറന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും ലോഹിതദാസ് മലയാളികള്‍ക്ക് സമ്മാനിച്ചു. സിനിമയെ ജീവവായുവായി കൊണ്ടുനടന്ന പ്രതിഭയായിരുന്നു അദ്ദേഹം.

The post പതിനാറ് വർഷത്തിനിപ്പുറവും മരിക്കാത്ത ഓർമകളുമായി ലോഹിതദാസ് appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *