March 20, 2025
Home » പത്താംക്ലാസ് യോഗ്യത മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി അവസരങ്ങൾ New

This job is posted from outside source. please Verify before any action

പത്താംക്ലാസ് യോഗ്യത മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി അവസരങ്ങൾ

സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി അവസരങ്ങൾ
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 555 ഒഴിവുകളിലേക്ക് ഇടുക്കി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മാർച്ച് 24, 2025ന് തൊടുപുഴ IHRD കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസസ് (CAS) മുട്ടം, കോളേജിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, ഏതെങ്കിലും ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ
പ്രത്യേക വൈദഗ്ധ്യ മേഖലകൾ –
ബി /ഡി ഫാർമ/ഫാർമ -ഡി, ബിടെക് (മെക്കാനിക്കൽ & കമ്പ്യൂട്ടർ സയൻസ്), ബിസിഎ, എംസിഎ, ബിഎസ്സി – കമ്പ്യൂട്ടർ സയൻസ് , ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ഗ്രാഫിക് ഡിസൈനർ മേഖലയിൽ അറിവ് , ITI (ഇലക്ട്രോണിക്സ്/എലെക്ട്രിക്കൽ), എംകോം / ബികോം [റ്റാലി, ക്യുബി , എസ്എപി എന്നിവയിൽ അറിവ്], എംബിഎ HR/ മാർക്കറ്റിംഗ്.
താല്പര്യമുള്ളവർ 24/03/2025 ന് നേരിട്ട് IHRD കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസസ് (CAS) മുട്ടം കോളേജിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
പ്രായപരിധി : 18-40 ( പരവാവധി )
സമയം : രാവിലെ 9:30 മുതല്‍
2) തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിലേക്ക് ടീച്ചര്‍ (ചിത്രകല, സംഗീതം, ശില്‍പ്പകല, നാടന്‍പാട്ട്), അസിസ്റ്റന്റ് (ജൂഡോ, കമ്പ്യൂട്ടര്‍, നൃത്തം, ഗിറ്റാര്‍, കുങ്ങ്ഫു, ആയ, സ്വീപ്പര്‍) എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 20 ന് രാവിലെ 10 ന് ബാലഭവന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *