Now loading...
തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് (പ്യൂൺ) തസ്തികളിലെ നിയമനത്തിന് അപേക്ഷിക്കാം. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലായി ആകെ 500 ഒഴിവുകൾ ഉണ്ട്. പത്താം ക്ലാസ് പാസായവർക്ക് മെയ് 23വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 19,500 രൂപമുതല്‍ 37815 രൂപ വരെയാണ് ശമ്പളം. ട്രാവല്‍ അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പെന്‍ഷൻ എന്നീ ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷകരുടെ പ്രായം 18 വയസിനും, 26 വയസിനും ഇടയിലായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ഉണ്ട്.
ഉദ്യോഗാർഥികൾ ഏത് സംസ്ഥാനത്താണോ അപേക്ഷ നല്‍കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്. പരീക്ഷയിൽ വിജയിക്കുന്നവർക്ക് പ്രാദേശിക ഭാഷാ ടെസ്റ്റ് ഉണ്ടാകും. അതിലും വിജയിക്കുന്നവരെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തും. https://ibpsonline.ibps.in/bobapr25/ വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാം
Now loading...