March 12, 2025
Home » പരീക്ഷയില്ലാതെ പോസ്റ്റ് ഓഫീസിൽ ജോലി; 21,413 ഒഴിവുകൾ, വിശദ വിവരങ്ങൾ ഇതാ Jobbery Business News

ഇന്ത്യ പോസ്റ്റല്‍ വകുപ്പ് ഗ്രമീണ്‍ ഡാക് സേവക് (ജിഡിഎസ്) തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലേക്കാണ് നിയമനം. അകെ മൊത്തം 21,413 ഒഴിവുകളാണ് ഉള്ളത്. മാര്‍ച്ച് 3 ആണ്  അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ indiapostgdsonline.gov.in ലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. 

100 രൂപയാണ് അപേക്ഷ ഫീസ്. നെറ്റ്ബാങ്ക്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫീസ് അടക്കാം. സ്ത്രീകള്‍, എസ് സി/എസ് ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. എഴുത്ത് പരീക്ഷയില്ലാതെ സിസ്റ്റം-ജനറേറ്റഡ് മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷനും, ആവശ്യമെങ്കില്‍ മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിനും വിധേയരാകണം. 

അപേക്ഷിക്കേണ്ട വിധം

*  https://www.indiapost.gov.in/ സന്ദര്‍ശിക്കുക

* ഹോംപേജില്‍ കാണുന്ന ‘രജിസ്റ്റര്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് പേര്, ജനന തീയതി, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക.

* ലഭിച്ച ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക

* ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കുക.

* ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക.

*  ഫീസ് അടച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുക.

* അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *