തിരുവനന്തപുരം:ചോദ്യപേപ്പർ ചോർന്ന വിഷയങ്ങളിലെ പരീക്ഷകൾ വീണ്ടും നടത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വാർത്താ സമ്മേളനത്തിലാണ് മന്ത്രി കാര്യം അറിയിച്ചത്. ചോദ്യങ്ങൾ ചോർന്നതിനെ തുടർന്ന് പരീക്ഷ വീണ്ടും നടത്തുമോ എന്ന ആശങ്കയിലായിരുന്നു വിദ്യാർത്ഥികൾ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണ് യൂട്യൂബ് ചാനലിന്റെ ഭാഗത്ത് നിന്നുണ്ടായത്. കർശന നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. സാമ്പത്തിക നേട്ടത്തിനും ലാഭത്തിനും വേണ്ടിയാണ് യൂട്യൂബ് ചാനൽ ഈ പ്രവർത്തി ചെയ്തത്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഇവർ ചെയ്തത്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ചാനലിന്റെ കാഴ്ചക്കാരെ കൂട്ടി അതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. സർക്കാർ കർശന നടപടിയെടുക്കും എന്ന മന്ത്രി ചൂണ്ടിക്കാട്ടി.
Home » പരീക്ഷ വീണ്ടും നടത്തില്ല: അപാകതകൾ പരിഹരിക്കും