‘പറന്ത് പോ’യിലെ ഗാനം എത്തി Entertainment News

സംവിധായകന്‍ റാം ഒരുക്കുന്ന പുതിയ ചിത്രമാണ് പറന്ത് പോ. 54-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. നടന്‍ ശിവയ്ക്കൊപ്പം ​ഗ്രേസ് ആന്‍റണി, അഞ്ജലി, മിഥുല്‍ റ്യാന്‍, അജു വര്‍​ഗീസ്, വിജയ് യേശുദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിലെ സണ്‍ഫ്ളവര്‍ എന്ന ​ഗാനം നേരത്തെ പുറത്തെത്തിയത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. കഷ്ടം വന്താ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മദന്‍ ഗാര്‍ഗിയാണ്. സന്തോഷ് ദയാനിധിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജ ആണ്.

അതേസമയം ശിവ, ഗ്രേസ് ആന്‍റണി, മാസ്റ്റര്‍ മിതുല്‍ റ്യാന്‍, അഞ്ജലി, അജു വര്‍ഗീസ്, വിജയ് യേശുദാസ്, ദിയ, ജെസ്സി കുക്കു, ബാലാജി ശക്തിവേല്‍, ശ്രീജ രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ രചനയും റാം തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം എന്‍ കെ ഏകാംബരം ആണ് നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് മതി വി എസ്, മ്യൂസിക് സന്തോഷ് നിയാനിധി, പ്രൊഡക്ഷന്‍ ഡിസൈനര്‍ കുമാര്‍ ഗംഗപ്പന്‍, സ്റ്റണ്ട് മാസ്റ്റര്‍ സ്റ്റണ്ട് സില്‍വ, കോസ്റ്റ്യൂം ഡിസൈനര്‍ ചന്ദ്രകാന്ത് സോനാവാരെ, നൃത്തസംവിധാനം റിച്ചി റിച്ചാര്‍ഡ്സണ്‍, സൗണ്ട് ഡിസൈന്‍ അരുള്‍ മുരുകന്‍, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, കളറിസ്റ്റ് രാജശേഖരന്‍, വിഎഫ്എക്സ് കാര്‍ത്തിക് കമ്പേട്ടന്‍, സ്റ്റില്‍സ് ജയ്കുമാര്‍ വൈരവന്‍, മേക്കപ്പ് ശശികുമാര്‍ പരമശിവം, സുധി സുരേന്ദ്രന്‍, പബ്ലിസിറ്റി ഡിസൈന്‍സ് ട്വന്‍റി വണ്‍ ജി- പ്രവീണ്‍ പി കെ, ക്രിയേറ്റീവ് പ്രൊമോഷന്‍സ് ഓണ്‍ ദി ഹൗസ്.

ജിയോ ഹോട്ട്സ്റ്റാര്‍, ജികെഎസ് ബ്രോസ് പ്രൊഡക്ഷന്‍, സെവന്‍ സീസ് ആന്‍ഡ് സെവന്‍ ഹില്‍സ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ റാം, വി ഗുണശേഖരന്‍, വി കറുപ്പുചാമി, വി ശങ്കര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവ്വഹിച്ചിരിക്കുന്നത്. റോമിയോ പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ വിതരണം.

The post ‘പറന്ത് പോ’യിലെ ഗാനം എത്തി appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *