പൊതുവിദ്യാഭ്യാസ വകുപ്പിൽ വിവിധ അധ്യാപക പി.എസ്.സി അഭിമുഖം 21 മുതൽ
പാലക്കാട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിൽ വിവിധ അധ്യാപക തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജനുവരി 21 മുതല്‍ നടക്കും. ഡ്രോയിങ് ടീച്ചർ (കാറ്റഗറി നം. 079/2024) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 21, 22 തീയതികളിൽ തൃശ്ശൂർ ജില്ലാ പി.എസ്.സി ഓഫീസിലും ജനുവരി 23-ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസിലും ഓഫീസിലും നടക്കും.
(adsbygoogle = window.adsbygoogle || []).push({});
ഹൈസ്കൂൾ ടീച്ചർ (കണക്ക് – തമിഴ് മാധ്യമം, കാറ്റഗറി. നം 331/2024) തസ്തികയിലേക്ക് ജനുവരി 22, 23 തീയതികളിൽ തൃശ്ശൂർ ജില്ലാ പി.എസ്.സി ഓഫീസിലാണ് അഭിമുഖം. ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് – എൽ.പി.എസ് എൻ.സി.എ-എസ്.സി, കാറ്റഗറി നം. 080/2025), പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ -അറബിക്(കാറ്റഗറി നം. 201/2024) എന്നീ തസ്തികകളുടെ അഭിമുഖം ജനുവരി 28-ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും.
ഹൈസ്കൂൾ ടീച്ചർ -തമിഴ് (കാറ്റഗറി നം. 248/2024) തസ്തികയിലേക്ക് ജനുവരി 28, 29 തീയതികളിലും പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ -ഹിന്ദി (കാറ്റഗറി നം. 619/2024) തസ്തികയിലേക്ക് ജനുവരി 30, ഫെബ്രുവരി 4, 5 തീയതികളിലും പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസിൽ വെച്ച് അഭിമുഖം നടക്കും.
അഭിമുഖത്തിന് അർഹരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരുടെ പ്രൊഫൈൽ വഴിയും എസ്.എം.എസ് വഴിയും അറിയിപ്പുകൾ നൽകിയിട്ടുണ്ട്. വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ അസ്സൽ, യോഗ്യത തെളിയിക്കുന്ന മറ്റ് അസ്സൽ പ്രമാണങ്ങൾ, ഇന്റർവ്യൂ മെമ്മോ, തിരിച്ചറിയൽ രേഖ എന്നിവ അഭിമുഖത്തിന് ഹാജരാവണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
(adsbygoogle = window.adsbygoogle || []).push({});
അധ്യാപക ഒഴിവ്
വെണ്ണക്കര ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്.എസ്.ടി ഗണിതം തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവർ ജനുവരി 20 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: ഫോൺ: 0491 2515872
Today's product

