സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. സ്വര്‍ണവിലയിലെ കുതിപ്പാണ് ഡിമാന്റ് ഇടിയാന്‍ കാരണമാകുക.
ഈ വര്‍ഷം ഇന്ത്യയുടെ സ്വര്‍ണ ഡിമാന്‍ഡ്് 700-750 മെട്രിക് ടണ്‍ വരെയാകുമെന്നാണ് വിലയിരുത്തല്‍. 2020 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന കണക്കാണിത്. കഴിഞ്ഞ വര്‍ഷം 761 ടണ്ണായിരുന്നു ഇന്ത്യയുടെ സ്വര്‍ണ ഉപയോഗമെന്നാണ് ഡബ്ല്യുജിസിയുടെ ഇന്ത്യന്‍ ഓപ്പറേഷന്‍സ് സിഇഒ സച്ചിന്‍ ജെയിന്‍ വ്യക്തമാക്കുന്നത്.
സ്വര്‍ണത്തിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. വിവാഹങ്ങള്‍ക്കും ദീപാവലി, ദസറ തുടങ്ങിയ പ്രധാന ആഘോഷങ്ങള്‍ക്കും സ്വര്‍ണം വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നതിനാല്‍, വിലയേറിയ ലോഹത്തിനുള്ള ആവശ്യം സാധാരണയായി വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ വര്‍ധിക്കും.
എന്നാല്‍ ഈ വര്‍ഷം ജൂലൈയില്‍ ഇറക്കുമതി തീരുവ 9 ശതമാനം കുറച്ച് 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി നിശ്ചയിച്ചിരുന്നു. ഇതിനാല്‍ പ്രാദേശിക വിലയില്‍ കാര്യമായ കുറവുണ്ടായി. ഇത് ഓഗസ്റ്റില്‍ തന്നെ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ ഈ ഉത്സവ സീസണില്‍ ഡിമാന്റ് കുറഞ്ഞേക്കും.
Jobbery.in