Now loading...
രണ്ടു ദിവസത്തെ വിലയിടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9250 രൂപയായി ഉയര്‍ന്നു. പവന് 74000 രൂപയായി.
പശ്ചിമേഷ്യയിലെ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ വില വര്‍ധനവ് വിപണി പ്രതീക്ഷിക്കുന്നുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 7590 രൂപയ്ക്കാണ് ഇന്ന് വ്യാപാരം. ഏതാനും നാളായി സ്ഥിരത പുലര്‍ത്തിയിരുന്ന വെള്ളിയും ഇന്ന് കുതിച്ചുകയറി. ഗ്രാമിന് മൂന്നു രൂപ വര്‍ധിച്ച് 118 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. വെള്ളിക്ക് സാധാരണ ഒറ്റയടിക്ക് മൂന്നു രൂപ വര്‍ധിക്കുന്നത് അപൂര്‍വമാണ്. ഇന്ന് അതും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ചില ഷോറൂമുകളില്‍ വെള്ളിക്ക് 121 രൂപയാണ് വില. വെള്ളിയുടെ അന്താരാഷ്ട്രവില റെക്കോര്‍ഡിനൊപ്പമാണ്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പവന് 840 രൂപയുടെ കുറവ് ഉണ്ടായിരുന്നു. അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ സ്വര്‍ണവിപണിയെ ബാധിച്ചിരുന്നില്ല. വിപണിയില്‍ ഉണ്ടായ ലാഭമെടുപ്പായിരുന്നു വിലയിടിയാന്‍ കാരണമായത്.
അന്താരാഷ്ട വിപണിയില്‍ സ്വര്‍ണത്തിനുണ്ടാകുന്ന ചാഞ്ചാട്ടം സംസ്ഥാനത്തെ വിലയിലും ബാധിക്കുന്നു. ഇന്നലെ സ്വര്‍ണവില ഔണ്‍സിനു 3364 ഡോളര്‍ വരെ താഴ്ന്നിരുന്നു. ഇന്ന് 3380 ഡോളര്‍വരെ എത്തിയിട്ടുണ്ട്.
Jobbery.in
Now loading...