May 8, 2025
Home » പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നു New

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ വിജശതമാനത്തിൽ വർദ്ധനവ്. വിജയ ശതമാനം 68.62%  ശതമാനത്തിൽ നിന്നും 78.09% ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ വർഷം ആദ്യമായാണ് പൊതു പരീക്ഷകളോടൊപ്പം തന്നെ ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ നടന്നത്. 2025 മാർച്ചിലെ ഒന്നാം വർഷ പൊതു പരീക്ഷയുടെ ചോദ്യപേപ്പർ തന്നെയാണ് ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി  പരീക്ഷയ്ക്കും ഉപയോഗിച്ചത്.

3,16,396 വിദ്യാർത്ഥികളാണ് ഒന്നാം വർഷ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തത്. ആയതിൽ 35,812 വിദ്യാർത്ഥികളുടെ ഫലം മെച്ചപ്പെട്ടിട്ടുണ്ട്. ആയതോട്കൂടി 30% ന് മുകളിലായി സ്കോർ നേടിയ ഒന്നാം വർഷ വിദ്യാർഥികളുടെ വിജയ ശതമാനം 68.62%  ശതമാനത്തിൽ നിന്നും 78.09% ശതമാനമായി ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *