Now loading...
തിരുവനന്തപുരം:ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷ ഹാൾടിക്കറ്റിൽ രജിസ്‌റ്റർ നമ്പരിൽ തെറ്റുള്ളതിനാൽ വിദ്യാർഥികൾക്ക് നൽകരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ്. ഫെബ്രുവരി 22ന് (ശനിയാഴ്ച) hseportal ൽ നിന്ന് ഡൗൺലോഡ് ചെയ്ത ഹാൾ ടിക്കറ്റിൽ ആണ് രജിസ്റ്റർ നമ്പർ തെറ്റിയിട്ടുള്ളത്. വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു നല്കിയിട്ടുണ്ടെങ്കിൽ അത് പ്രിൻസിപ്പൽമാർ തിരിച്ചു വാങ്ങി പുതിയ ഹാൾടിക്കറ്റ് റീജനറേറ്റ് ചെയ്ത് നൽകണമെന്ന് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇപ്പോൾ hseportal ൽ ലഭ്യമാകുന്നതും ഹാൾടിക്കറ്റുകൾ കൃത്യമാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
Now loading...