March 14, 2025
Home » ഫിക്‌സഡ് ഡിപ്പോസിറ്റിന് ഒന്നിലധികം നോമിനികള്‍ Jobbery Business News

ഫിക്സഡ് ഡെപ്പോസിറ്റുകളില്‍ ഒന്നിലധികം നോമിനികളെ ഉള്‍പ്പെടുത്തണമെന്ന നിയമം വരുന്നു; മരണാനന്തരം ഫണ്ട് വിതരണം സുഗമമാക്കുന്നതിന് ഇത് സഹായകമാകുമെന്ന് നിര്‍ദേശം

നിക്ഷേപകന്റെ മരണശേഷം ബാങ്ക് സ്ഥിരനിക്ഷേപങ്ങളില്‍ നിന്ന് പണം സ്വതന്ത്രമായി പിന്‍വലിക്കാനും വിതരണം ചെയ്യാനും കുടുംബാംഗങ്ങള്‍ക്ക് കഴിയാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. കോവിഡ് മരണങ്ങളെ തുടര്‍ന്ന് ഇത്തരം പ്രശ്നങ്ങള്‍ ബാങ്കുകള്‍ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് മള്‍ട്ടിപ്പിള്‍ നോമിനി ബില്ലിനെ കുറിച്ച് ആലോചിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തില്‍ ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കും. കഴിഞ്ഞ സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്‍ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിര്‍ദിഷ്ട ഭേദഗതി പ്രകാരം, ബാങ്കുകള്‍ നാല് നോമിനികളെ വരെ അനുവദിക്കും. നിലവില്‍ ഒരു നോമിനി എന്നതാണ് നിയമം. ഏത് സമയത്തും ഒരു യഥാര്‍ത്ഥ നോമിനി ഉണ്ടായിരിക്കുകയും അവര്‍ മരണപ്പെട്ടാല്‍ മറ്റൊരു നോമിനി പ്രാബല്യത്തില്‍ വരികയും ചെയ്യും. അവകാശികള്‍ക്ക് ക്ലെയിമുകളുടെ തീര്‍പ്പും പണം വിതരണവും എളുപ്പമാക്കാന്‍ പുതിയ നിയമം സഹായകമാകും. ധനമന്ത്രാലയം ഈ വിഷയത്തില്‍ ബാങ്കിംഗ് വ്യവസായത്തില്‍ നിന്ന് വീണ്ടും പ്രതികരണം തേടിയിരുന്നു, ഇത് സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *