January 31, 2025
Home » ബജാജ് ഫിനാൻസിന്റെ അറ്റാദായത്തിൽ 18 % വർധന Jobbery Business News New

ഡിസംബർ പാദത്തിലെ ബജാജ് ഫിനാൻസിന്റെ സംയോജിത അറ്റാദായം 18 ശതമാനം വർധിച്ച് 4,308 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,639 കോടി രൂപയായിരുന്നു അറ്റാദായം. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനിയുടേ മൊത്തം വരുമാനം 18,058 കോടി രൂപ ആയി ഉയർന്നു. ഇത് കഴിഞ്ഞ വർഷം 14,166 കോടി രൂപയായിരുന്നു. 

2024 ഡിസംബർ അവസാനത്തോടെ കമ്പനിയുടേ സംയോജിത ആസ്തികൾ 28 ശതമാനം മെച്ചപ്പെട്ട് 3,98,043 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തിൽ ഇത്  3,10,968 കോടിയായിരുന്നു. അറ്റപലിശ വരുമാനം മുൻ വർഷത്തെ മൂന്നാം പാദത്തിലെ 7,655 കോടി രൂപയിൽ നിന്ന് 9,382 കോടി രൂപ ആയി ഉയർന്നു.

അതേസമയം കമ്പനിയുടേ മൊത്ത നിഷ്ക്രിയ ആസ്തികൾ (NPA) കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 0.95 ശതമാനത്തിൽ നിന്ന് 1.12 ശതമാനമായി വർദ്ധിച്ചു. അറ്റ നിഷ്ക്രിയ ആസ്തികളും 0.37 ശതമാനത്തിൽ നിന്ന് 0.48 ശതമാനമായി ഉയർന്നു.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *