ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ കൈവരിക്കുന്നത് മികച്ച വളര്‍ച്ച Jobbery Business News

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ശക്തമായ വളര്‍ച്ചയാണ് കൈവരിക്കുന്നതെന്ന് ഫിച്ച് റേറ്റിങ്. സ്ഥാപനങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും റിപ്പോര്‍ട്ട്.

വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങളാണ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. നഗരങ്ങളില്‍, വീട് അല്ലെങ്കില്‍ കാര്‍ വായ്പകള്‍ പോലുള്ള സുരക്ഷിത വായ്പകള്‍ക്ക് മത്സരം കഠിനമാണ്. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍, എന്‍ബിഎഫിസികള്‍ നേരിടുന്നത് കുറഞ്ഞ മല്‍സരമാണ്.

വായ്പ കാര്യങ്ങളില്‍ ബാങ്കുകള്‍ക്കൊപ്പമുള്ള വിശ്വാസ്യത അവയ്ക്കുണ്ട്. 2024 സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്ക് അനുസരിച്ച് 17 എന്‍ബിഎഫ്സികളാണ് മേഖലയിലെ മൊത്തം വായ്പ വിപിണി വിഹിതത്തിന്റെ 38 ശതമാനം കൈവശം വച്ചിരിക്കുന്നത്. ഇക്കാലയളവിലെ ഇവയുടെ വായ്പ വളര്‍ച്ചാ നിരക്ക് 20 ശതമാനമാണ്.

എന്‍ബിഎഫിസികളുടെ മൊത്തം വളര്‍ച്ചാ നിരക്ക് 9 ശതമാനത്തില്‍ നില്‍ക്കുമ്പോഴാണിത്. അവരുടെ കടം-ഇക്വിറ്റി അനുപാതം 2021 ല്‍ 4.5 മടങ്ങ് ആയിരുന്നത് 2025 സാമ്പത്തിക വര്‍ഷത്തിന്റെ മധ്യത്തോടെ 4.3 മടങ്ങായി കുറഞ്ഞു. കൂടുതല്‍ മൂലധനം സമാഹരിച്ചും ബിസിനസിനുള്ളില്‍ ലാഭം നിലനിര്‍ത്തിയും കൊവിഡ് കാലത്തും മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *