Now loading...
മുംബൈ : ‘കാന്ത ലഗ’ എന്ന ഐക്കണിക് മ്യൂസിക് വീഡിയോയിലൂടെ പ്രശസ്തയായ താരം ഷെഫാലി ജരിവാല അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ച വൈകുന്നേരം മുംബൈയിൽ വെച്ചായിരുന്നു മരണം റിപ്പോർട്ട് ചെയ്തത്. ഹൃദയാഘാതത്തെ തുടർന്ന് ഉടൻ തന്നെ ഷെഫാലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിതിക്കരിച്ചിരുന്നു. അതേസമയം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
കൂടാതെ ഷെഫാലിയുടെ വീട്ടിലെ പാചകക്കാരനെയും വീട്ടുജോലിക്കാരനെയും പോലീസ് ചോദ്യം ചെയ്തു. ബിഗ് ബോസ് 13 ലെ മത്സരാർത്ഥി കൂടിയായ ഷെഫാലിസൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച 2004-ൽ പുറത്തിറങ്ങിയ ‘മുജ്‌സെ ഷാദി കരോഗി’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ ‘നാച്ച് ബാലിയേ’ എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ 5, 7 സീസണുകളിലും ഷെഫാലി എത്തിയിരുന്നു. അതേസമയം നിരവധി പേരാണ് താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് എത്തിയത്.
The post ബിഗ് ബോസ് താരവും ‘കാന്ത ലഗ’ ഫെയിമുമായ ഷെഫാലി ജരിവാല അന്തരിച്ചു appeared first on Express Kerala.
Now loading...