ബോക്സോഫീസില്‍ മികച്ച തുടക്കം കുറിച്ച് കാജോളിന്റെ ‘മാ’ Entertainment News New

കാജോളിന്റെ പുതിയ ചിത്രം ‘മാ’ ബോക്സ് ഓഫീസിൽ മികച്ച തുടക്കം കുറിച്ചു. വിശാൽ ഫൂറിയ സംവിധാനം ചെയ്ത ‘മാ’ 2024 ല്‍ ഇറങ്ങി വിജയിച്ച സൈയ്ത്താന്‍ എന്ന ചിത്രത്തിന്‍റെ യൂണിവേഴ്സില്‍ പെടുന്ന ഒരു മിത്തോളജിക്കൽ ഹൊറർ ചിത്രമാണ്. ജൂൺ 27-ന് തിയേറ്ററുകളിൽ എത്തിയ ഹൊറർ ചിത്രം ആദ്യ ദിനം തന്നെ മുന്‍ കാജോള്‍ ചിത്രങ്ങളെക്കാള്‍ നേട്ടം ഉണ്ടാക്കിയെന്നാണ് വിവരം.

അജയ് ദേവ്ഗൺ ഫിലിംസും ജിയോ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ‘മാ’ ആദ്യ ദിനം 4-5 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നേടിയതെന്ന് പ്രഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാവിലെ 8% ഒക്യുപൻസിയോടെ തുടങ്ങിയ ചിത്രം, ഉച്ചയ്ക്ക് ശേഷമുള്ള ഷോകളിൽ 20% ഒക്യുപൻസിയിലേക്ക് ഉയർന്നു. ഇത് മൊത്തം 14% ശരാശരി ഒക്യുപൻസിയായി രേഖപ്പെടുത്തി.

Also Read: ബിഗ് ബോസ് താരവും ‘കാന്ത ലഗ’ ഫെയിമുമായ ഷെഫാലി ജരിവാല അന്തരിച്ചു

ഇത് കജോളിന്റെ 2022-ൽ പുറത്തിറങ്ങിയ ‘സലാം വെങ്കി’യുടെ 8.5% ഒക്യുപൻസിയെ മറികടക്കുന്നു. ‘സലാം വെങ്കി’ ആദ്യ ദിനം 45 ലക്ഷം രൂപ മാത്രമാണ് നേടിയത്, എന്നാൽ ‘മാ’ 4 മണിക്കൂറിനുള്ളിൽ 1.73 കോടി രൂപ സ്വന്തമാക്കി. കജോളിന്റെ ആദ്യ ഹൊറര്‍ ചിത്രമാണ് ‘മാ’. 2024-ൽ ഹിറ്റായ അജയ് ദേവ്ഗണിന്റെ ‘ശൈയ്ത്താന്‍’ ചിത്രത്തിന്റെ ജനപ്രീതി ‘മാ’വിന് ഗുണം ചെയ്തു എന്നാണ് വിവരം.

റോനിത് ബോസ് റോയ്, ഇന്ദ്രനീൽ സെൻഗുപ്ത, സൂർജ്യസിഖ ദാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിൽ ആർ. മാധവൻ ഒരു ക്യാമിയോ വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ആമിർ ഖാന്റെ ‘സിതാരെ സമീൻ പർ’, അക്ഷയ് കുമാറിന്റെ ‘ഹൗസ്ഫുൾ 5’ എന്നിവയുമായി കടുത്ത മത്സരം നേരിട്ടിട്ടും ‘മാ’ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്.

The post ബോക്സോഫീസില്‍ മികച്ച തുടക്കം കുറിച്ച് കാജോളിന്റെ ‘മാ’ appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *