January 10, 2025
Home » ഭക്തിയും ടൂറിസവും ഇടകലരുന്ന മഹാകുംഭമേള ഒരുങ്ങുന്നു Jobbery Business News

ജനുവരി13ന് പ്രയാഗ് രാജില്‍ ആരംഭിക്കുന്ന മഹാകുംഭമേളയില്‍ രണ്ട്‌കോടിയോളം പേര്‍ പങ്കെടുക്കുമെന്ന് വിലയിരുത്തല്‍. ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കുന്ന മേളയ്ക്കായി എല്ലാവിധ സൗകര്യങ്ങളും അധികൃതര്‍ തയ്യാറാക്കിവരികയാണ്. 12 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന മഹാസംഗമമാണ് മഹാകുംഭമേള.

മഹാ കുംഭമേളയില്‍ പങ്കെടുക്കാനെത്തുന്ന ഭക്തരുടെ സൗകര്യത്തിനായി 3,000 സ്‌പെഷ്യല്‍ ട്രെയിന്‍ ഉള്‍പ്പെടെ 13,000 ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ നിരവധി സ്റ്റേഷനുകളില്‍ മന്ത്രി പരിശോധന നടത്തി.ഗംഗ നദിക്ക് മുകളില്‍ നിര്‍മിച്ച പുതിയ പാലത്തിലും പരിശോധന നടത്തിയതായി മന്ത്രി അറിയിച്ചു. ഈ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുക.

ഇതിനുമുമ്പ് 2012-ല്‍ നടന്ന മഹാകുംഭമേളയുടെ മൂന്നിരട്ടി വലിപ്പവും ബജറ്റും ഇക്കുറി പ്രതീക്ഷിക്കുന്നു.കൂടാതെ 15-ലധികം സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യുടെ രണ്ടെണ്ണത്തിന്റെ സഹായത്തോടെസമയത്തിനെതിരെ 500-ലധികം പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണ്.

2025-ലെ മഹാകുംഭത്തിന് സന്ദര്‍ശിക്കുന്ന ഭക്തര്‍ക്കും സന്ദര്‍ശകര്‍ക്കും സുഖപ്രദമായ താമസം പ്രദാനം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രകൃതിദത്ത കുടിലുകളും കൂടാരങ്ങളും പ്രയാഗ്രാജില്‍ നിര്‍മ്മിക്കുന്നു. ടെന്റുകളില്‍ 5-നക്ഷത്ര സൗകര്യങ്ങള്‍വരെ ഉണ്ടായിരിക്കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്, വിവേക് ചതുര്‍വേദി പറയുന്നു.ഇവിടെ വരുന്ന ആളുകള്‍ക്ക് ടെന്റുകള്‍ ബുക്ക് ചെയ്ത് എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്താം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചനക്ഷത്ര ഹോട്ടല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഈ ടെന്റുകള്‍ ലോകോത്തര നിലവാരത്തിലായിരിക്കും നിര്‍മിക്കുക. വില്ല, മഹാരാജ, സ്വിസ് കോട്ടേജ്, ഡോര്‍മിറ്ററി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ടെന്റ് സിറ്റിയില്‍ താമസസൗകര്യം ലഭിക്കും, പ്രതിദിനം 1,500 മുതല്‍ 35,000 രൂപ വരെയാണ് വില.

കൂടാതെ സാധാരണ നിരക്കിലുള്ള താമസസൗകര്യങ്ങളും മേഖലയുടനീളം ലഭ്യമായിരിക്കും. അതീവ സുരക്ഷയാകും കുംഭമേളയിലുടനീളം ഏര്‍പ്പെടുത്തുക.

കുംഭമേള മതപരമായ ഒരു ചടങ്ങുമാത്രമല്ല, ധാരാളം യാത്രികര്‍ ഈ സമയത്ത് പ്രയാഗ് രാജും അനുബന്ധ നഗരങ്ങളും സന്ദര്‍ശിക്കാനെത്തും. ഈ സീസണില്‍ വലിയ വരുമാനം രാജ്യത്ത് കൊണ്ടുവരുന്ന മേള കൂടിയാണിത്. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന സന്ദര്‍ശകര്‍ക്ക് പുറമേ 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ചടങ്ങ് കാണാന്‍ വിദേശത്തുനിന്നും ആള്‍ക്കാരെത്തും.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *