ഭാരതീയ ചികിത്സാ വകുപ്പിൽ അറ്റന്‍ഡർ; ജില്ലകളിലെ ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാം
ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ വന്നിട്ടുള്ള അറ്റൻഡർ ഗ്രേഡ് II (സിദ്ധ) റിക്രൂട്ട്മെന്‍റ് ജനുവരി 14ന് അവസാനിക്കും. ജില്ല അടിസ്ഥാനത്തിലാണ് ഒഴിവുകൾ. താൽപര്യമുള്ളവർ പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം.
(adsbygoogle = window.adsbygoogle || []).push({});
തസ്തികയും ഒഴിവുകളും
ഭാരതീയ ചികിത്സാ വകുപ്പിൽ അറ്റൻഡർ ഗ്രേഡ് II (സിദ്ധ) റിക്രൂട്ട്‌മെന്റ്. ഇടുക്കി ജില്ലയിൽ ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്.
Name of post : Attender Grade II (Siddha)Department : Indian Systems of MedicineCATEGORY NO: 572/2025Last Date 14.01.2026.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,700 രൂപമുതൽ 52,600 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി വിവരങ്ങൾ
18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും, മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യത വിവരങ്ങൾ
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം
രജിസ്ട്രേഡ് സിദ്ധ മെഡിക്കൽ പ്രാക്ടീഷണറുടെ കീഴിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.
(adsbygoogle = window.adsbygoogle || []).push({});
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
പരമാവധി ഷെയർ ചെയ്യുക.
Today's product

