March 12, 2025
Home » മണ്ഡപം വരെയെത്തിയ ഒരു കല്യാണം വരെ മുടക്കിയ സിബിൽ സ്‌കോർ!എന്താണിതിന്റെ പ്രധാന്യം

കല്യാണത്തിന് പൊരുത്തം നോക്കുന്ന പതിവ് പണ്ട് മുതൽക്കേ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം വധുവിന്റെ വീട്ടുകാർ നോക്കിയത് വരന്റെ സിബിൽ സ്‌കോർ പൊരുത്തമായിരുന്നു. മഹാരാഷ്ട്രയിലെ മൂർതിസാപൂരിലായിരുന്നു സംഭവം. വധു വരന്മാരും ഇരുവരുടെയും കുടുംബാംഗങ്ങളും പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം ഏതാണ്ട് പറഞ്ഞു ഉറപ്പിച്ചതിന് ശേഷമായിരുന്നു വധുവിൻറെ അമ്മാവന്മാരിൽ ഒരാൾ വരൻറെ സിബിൽ സ്‌കോർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. അതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പരിശോധനയിൽ വരന് സിബിൽ സ്‌കോർ വളരെ കുറവായിരുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിൻറെ പേരിൽ വിവിധ ബാങ്കുകളിൽ നിന്നും ഒന്നിലധികം വായ്പകൾ ഉള്ളതായും അതോടെ പുറത്ത് വന്നു. ഇതോടെ വിവാഹം മുടങ്ങുകയായിരുന്നു. സംഭവം വാർത്ത ആയതോടെ എന്താണ് സിബിൽ സ്‌കോർ വിവാഹജീവിതത്തിൽ എന്താണ് ഇതിന് പ്രധാന്യം കൊടുക്കുവാൻ കാരണമെന്ന് സാധാരണക്കാർ ്അന്വേഷിക്കുകയാണ്.

ഒരു ബാങ്കിൽ നിന്ന് വായ്പ ലഭിക്കുന്നതിൽ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ അഥവാ സിബിൽ സ്‌കോർ നിർണായക പങ്ക് വഹിക്കുന്നു. നിങ്ങൾ ഒരു ബാങ്കിനെയോ സാമ്പത്തിക സ്ഥാപനത്തെയോ സമീപിക്കുകയാണെങ്കിൽ അവർ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കുകയോ ലോൺ അംഗീകരിക്കുന്നതിന് മുമ്പ് റിപ്പോർട്ട് ചെയ്യുകയോ ചെയ്യും. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തിന്റെ റെക്കോർഡ് ഈ ക്രെഡിറ്റ് റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നു.

നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയ്ക്ക് ലഭിക്കുന്ന മൂന്നക്ക സ്‌കോറാണ് സിബിൽ സ്‌കോർ. സിബിൽ റിപ്പോർട്ട് (CIR അതായത് ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് എന്നും അറിയപ്പെടുന്നു). ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ചാണ് സ്‌കോർ നൽകുന്നത്. ഒരു നിശ്ചിത കാലയളവിൽ വിവിധ വായ്പകളായി വിവിധ സ്ഥാപനങ്ങളിലുള്ള ഒരു വ്യക്തിയുടെ ക്രെഡിറ്റ് പേയ്‌മെന്റ് ചരിത്രമാണ് CIR.

മൂന്നക്ക സംഖ്യയാണ് സിബിൽ സ്‌കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ സിബിൽ സ്‌കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. സിബിൽ സ്‌കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് സിബിൽ സ്‌കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് സിബിൽ സ്‌കോർ കൂട്ടുക.

അതായത് സിബിൽ സ്‌കോർ കുറവുള്ള വ്യക്തി സാമ്പത്തികമായി പരുങ്ങലിലാണെന്ന് അർത്ഥം. ഇത് മനസിലാക്കിയാണ് വധുവിന്റെ ്മ്മാവൻ യുവാവ് തന്റെ അനന്തരവൾക്ക് ചേർന്നവനല്ലെന്ന് അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *