January 10, 2025
Home » മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം 

തി​രു​വ​ന​ന്ത​പു​രം: കുട്ടികൾ ചോ​ദ്യ​ങ്ങ​ൾ  മനഃപാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതാൻ പാടില്ലെന്നും പരീക്ഷകളിൽ ഇ​നി വിദ്യാർത്ഥിയുടെ പ​ഠ​ന​ മികവ്  പരിശോധിക്കണമെന്നും നിർദേശം. സ്കൂൾ ചോ​ദ്യ​​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന​തുമായി ബന്ധപ്പെട്ട് എ​സ്.സി.​ഇ.​ആ​ർ.​ടി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു  സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ പരീക്ഷകളിൽ ഇ​നി പ​ഠ​ന​ മികവ്  ഉ​റ​പ്പാക്കാനുള്ള പ​രി​ശോ​ധ​ന​യും വേണമെന്ന്  നിർദേശിച്ചത്. കുട്ടികളുടെ ആ​​ശ​യ സ്വാം​ശീ​ക​ര​ണം, സ​ർ​ഗാ​ത്മ​ക ശേഷി, മൂ​ല്യ​മ​നോ​ഭാ​വ​ങ്ങ​ൾ, പ്ര​യോ​ഗ​ശേ​ഷി, ഗ​ണ​ന ചി​ന്ത, വി​ശ​ക​ല​നാ​ത്മ​ക ചി​ന്ത, വി​മ​ർ​ശ​നാ​ത്മ​ക ചിന്ത തുടങ്ങിയവ  സം​ബ​ന്ധി​ച്ച പ​രിശോ​ധ​നയും പരീക്ഷ  ചോ​ദ്യ​ങ്ങ​ളി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്ക​ണമെന്നാണ് നിർദേശം.

ഓ​രോ വി​ഷ​യ​ത്തി​ലും വിദ്യാർത്ഥിയുടെ അ​റി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത​ലം, ശ​രാ​ശ​രി​ത​ലം, ആ​ഴ​ത്തി​ലു​ള്ള ത​ലം എ​ന്നി​വ പ​രി​ശോ​ധി​ക്ക​ണം. നിലവിൽ ഇ​ത്ത​രം ഘ​ട​ക​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ​യാ​ണ്​ ചോ​ദ്യ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തും പരീക്ഷ നടത്തുന്നതും. വ​ർ​ധി​ച്ചു​വ​രു​ന്ന മ​ത്സ​ര പ​രീ​ക്ഷ​ക​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സി​ല​ബ​സി​ൽ പ​ഠി​ക്കു​ന്ന വിദ്യാർത്ഥികളെ  കൂ​ടു​ത​ൽ പ്രാപ്തരാക്കുക എന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ​പ​രീ​ക്ഷാ ചോ​ദ്യ​ങ്ങ​ളു​ടെ മാ​തൃ​ക​യി​ൽ മാ​റ്റം​കൊ​ണ്ടു​വ​രാ​ൻ നിർദേശം. അടുത്ത അധ്യയന വർഷത്തിൽ ഇത് നടപ്പാക്കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *