March 14, 2025
Home » മഹാ കുംഭമേളയില്‍ നവീനാനുഭവവുമായി നെസ്ലേ ഇന്ത്യ
മഹാ കുംഭമേളയില്‍ നവീനാനുഭവവുമായി നെസ്ലേ ഇന്ത്യ

മഹാകുഭമേളയില്‍ നിറ സാന്നിധ്യവുമായി നെസ്ലേ ഇന്ത്യ. മാഗ്ഗി, കിറ്റ്കാറ്റ് തുടങ്ങിയ ജനപ്രിയ ബ്രാന്റുകളിലൂടെ കുംഭമേളയ്ക്കെത്തുന്ന ഓരോരുത്തര്‍ക്കും ഒരുമയുടേയും ആനന്ദത്തിന്റേയും സവിശേഷമായ നിമിഷങ്ങള്‍ സമ്മാനിക്കുകയാണ് നെസ്ലേ.

വ്യക്തികളെ ഒരുമിച്ചു ചേര്‍ക്കുന്നതില്‍ മാഗിയുടെ പങ്ക് ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള ‘നിങ്ങള്‍ക്കായി രണ്ട് മിനുട്ട് ‘ എന്ന മാഗിയുടെ ക്യാംപയിനാണ് കുംഭമേളയില്‍ ശ്രദ്ധേയമാകുന്നത്. പ്രത്യേകമായ ബ്രാന്‍ഡഡ് സോണുകള്‍, സെല്‍ഫി പോയിന്റുകള്‍ തുടങ്ങിയവയെല്ലാം കുഭമേളയില്‍ നെസ്ലേ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ ആവി പറക്കുന്ന മാഗിയുടെ രുചി ആസ്വദിക്കുക മാത്രമല്ല, സന്തോഷകരമായ മാഗി മൊമന്റ്സ് ക്യാപ്ചര്‍ ചെയ്യുകയും ചെയ്യാം. കുംഭമേളയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് 12000 ബ്ലാങ്കറ്റുകളും 2 മിനുട്ട് മാഗി മീലും നെസ്ലേ ഇന്ത്യ വിതരണം ചെയ്തിട്ടുണ്ട്.

മാഗി പതിറ്റാണ്ടുകളായി ഇന്ത്യന്‍ കുടുംബങ്ങളുടെ ഭാഗമാണ്. ഒരുമയുടെ പ്രതീകമാണ് മാഗി. അതേ രീതിയില്‍ കുംഭമേളയ്ക്ക് എത്തുന്നവര്‍ക്ക് ഒരുമിച്ച് കുറച്ച് സമയം ചിലവിടുവാനും അനുഭവങ്ങള്‍ പങ്കുവെക്കുവാനും സാധിക്കുന്ന വിശ്രമ സ്ഥലങ്ങളാണ് നെസ്ലേ സജ്ജമാക്കിയിരിക്കുന്നത്. ഒപ്പം കുംഭമേളയിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് ബ്ലാങ്കറ്റുകളും, മാഗി മീല്‍സും നെസ്ലേ നല്‍കിയിരിക്കുന്നു. – നെസ്ലേ ഇന്ത്യ പ്രിപ്പയേഡ് ഡിഷസ് & കുക്കിംഗ് എയ്ഡ് ഡയറക്ടര്‍ രുപാലി രത്തന്‍ പറഞ്ഞു.

യാത്രാവേളയില്‍ ഇടയ്ക്ക് ഒരു ഇടവേള എടുത്ത് ആശ്വസിക്കുവാന്‍ കിറ്റ്കാറ്റ് ബ്രേക്ക് സോണും സജ്ജമാക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവിടെ തയ്യാറാക്കിയിട്ടുള്ള ബെഞ്ചുകളില്‍ വിശ്രമിക്കാം. കിറ്റ്കാറ്റിന്റെ റീസൈക്കിള്‍ ചെയ്ത കവറുകള്‍ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് സുഖകരമായ വിശ്രമ സൗകര്യവും ഒപ്പം സുസ്ഥിരതയ്ക്കായുള്ള ചുവട് വെയ്പ്പുകൂടിയാണിതെന്ന് നെസ്ലേ ഇന്ത്യ കണ്‍ഫെക്ഷണറി ഡയറക്ടര്‍ ഗോപീചന്ദര്‍ ജഗദീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *