സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.സ്വര്‍ണം ഗ്രാമിന് 7370 രൂപയും പവന് 58960 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. തുടര്‍ച്ചയായ വിലവര്‍ധനവിനു ശേഷം രണ്ടുദിവസം പൊന്നിന്റെ വിലയിടിഞ്ഞിരുന്നു. ഇന്ന് സ്വര്‍ണവിലയില്‍ ചലനം ഉണ്ടാകുമെന്ന് വിപണി പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. വിലവ്യത്യാസങ്ങള്‍ക്ക് ഇന്ന് വിശ്രമദിനമാണ്.
18 കാരറ്റ് സ്വര്‍ണത്തിനും വിലവ്യത്യാസം ഉണ്ടായില്ല. ഗ്രാമിന് 6075 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയ്ക്കും വ്യത്യാസം ഉണ്ടായില്ല. ഗ്രാമിന് 103 രൂപയ്ക്കുതന്നെ വ്യാപാരം പുരോഗമിക്കുന്നു.
ഒക്ടോബര്‍ 31നാണ് സ്വര്‍ണവിലയില്‍ സംസ്ഥാനത്തെ കസര്‍വകാല റെക്കാര്‍ഡ് പിറന്നത.് അന്ന് സ്വര്‍ണംഗ്രാമിന് 7455 രൂപയും പവന് 59640 രൂപയുമായിരുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും, അമേരിക്കന്‍ ഫെഡ് റിസര്‍വ് പലിശ കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളുമെല്ലാം സ്വര്‍ണ വില വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
Jobbery.in