പട്ടാമ്പി ∙ കെഎസ്ഇബി ലിമിറ്റഡ് പട്ടാമ്പി ഇലക്ട്രിക്കൽ സബ് ഡിവിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ മീറ്റർ റീഡർമാരെ നിയമിക്കും.
ഐടിഐ ഇലക്ട്രിഷൻ, ഡിപ്ലോമ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ബിടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എന്നീ യോഗ്യതയുള്ള 18നും 40നും ഇടയിൽ പ്രായമുള്ള പൊലീസ് ക്ലിയറൻസ് ലഭ്യമാക്കാൻ ബുദ്ധിമുട്ടില്ലാത്ത വ്യക്തികൾക്ക് അപേക്ഷിക്കാം.
വ്യക്തി വിവരണക്കുറിപ്പും അനുബന്ധങ്ങളും aeeesdpattambi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. സംശയനിവാരണത്തിനും ഇമെയിൽ മാത്രം ഉപയോഗിക്കുക. മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.