Now loading...
തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 82.79 പോയിന്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞ് 81,361.87 ൽ ലും നിഫ്റ്റി 18.80 പോയിന്റ് അഥവാ 0.08 ശതമാനം ഇടിഞ്ഞ് 24,793.25 ലും ക്ലോസ് ചെയ്തു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ അദാനി പോർട്ട്സ്, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, നെസ്‌ലെ, ടാറ്റ സ്റ്റീൽ എന്നിവ ഇടിവ് രേഖപ്പെടുത്തി. അതേസമയം മഹീന്ദ്ര & മഹീന്ദ്ര, ടൈറ്റൻ, ലാർസൺ & ടൂബ്രോ, ഭാരതി എയർടെൽ, മാരുതി എന്നിവ നേട്ടമുണ്ടാക്കി.
സെക്ടര്‍ സൂചിക
സെക്ടര്‍ സൂചികകളിൽ നിഫ്റ്റി ഓട്ടോ ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളെല്ലാം ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. നിഫ്റ്റി ഐടി, മീഡിയ, മെറ്റൽ, ഓയിൽ & ഗ്യാസ്, റിയൽറ്റി എന്നിവ 0.5-1 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 1.5 ശതമാനം ഇടിഞ്ഞു.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ജപ്പാനിലെ നിക്കി 225 സൂചിക, ഷാങ്ഹായിലെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിലെ ഹാങ് സെങ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ദക്ഷിണ കൊറിയയുടെ കോസ്പി നേരിയ തോതിൽ ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ താഴ്ന്നു.യുഎസ് വിപണികൾ ബുധനാഴ്ച സമ്മിശ്രമായി അവസാനിച്ചു.
ആഗോള എണ്ണ ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.26 ശതമാനം ഉയർന്ന് ബാരലിന് 76.90 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 30 പൈസ ഇടിഞ്ഞ് 86.73 ൽ ക്ലോസ് ചെയ്തു.
Jobbery.in
Now loading...