Now loading...
2025ലെ മഹാകുംഭമേള സമാപനത്തിലെത്തിയപ്പോള്‍ പ്രയാഗ് രാജ് സാക്ഷ്യം വഹിച്ചത് പുതു ചരിത്രത്തിനാണ്. ലോകമെമ്പാടുമുള്ള 66 കോടിയിലധികം ഭക്തര്‍ ഈ നദീതീരത്ത് ഒത്തുകൂടിയതായി പ്രാഥമിക കണക്കുകള്‍ പറയുന്നു. ഇത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മനുഷ്യ സംഗമമായി മാറി.
മാഹാകുഭം ആത്മീയ അനുഭവമായി മാറുന്നതിനൊപ്പം ഒരു പ്രധാന സാമ്പത്തിക എഞ്ചിനായും പ്രവര്‍ത്തിച്ചു. ഏകദേശം 3 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ ഇവിടെ നടന്നതായി കണക്കാക്കുന്നു. ഈ സാമ്പത്തിക നേട്ടം പ്രയാഗ്രാജിന് 150 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലേക്ക് ലഭ്യമായി. വിശ്വാസത്തിന്റെയും വാണിജ്യത്തിന്റെയും ശക്തികേന്ദ്രമെന്ന നിലയില്‍ ഈ സംഗമം അതിപ്രാധാന്യമേറിയതായി.
ഗംഗ, യമുന, പുരാണ സരസ്വതി നദികളുടെ സംഗമത്തില്‍ ജനകോടികള്‍ പുണ്യസ്‌നാനം നടത്തി. ആത്മീയ മാനങ്ങള്‍ക്കപ്പുറം, ഉത്തര്‍പ്രദേശിന്റെ സമ്പദ്വ്യവസ്ഥയില്‍ 2025 മഹാകുംഭം നിര്‍ണായക പങ്ക് വഹിച്ചു. വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ഗതാഗതം, പ്രാദേശിക വ്യാപാരം എന്നിവയില്‍ നേരിട്ടും അല്ലാതെയും 60 ലക്ഷത്തോളം ആളുകള്‍ക്ക് പ്രയോജനം ലഭിച്ചു. ഇതില്‍ നിന്ന് 54,000 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കുന്നത്. സന്ദര്‍ശകരുടെ വന്‍തോതിലുള്ള പ്രവാഹം, താമസം, ഭക്ഷണ സേവനങ്ങള്‍, മതപരമായ ചരക്കുകള്‍ എന്നിവയുടെ അഭൂതപൂര്‍വമായ ആവശ്യങ്ങളിലേക്ക് നയിച്ചു.
തീര്‍ത്ഥാടകര്‍ക്ക് സാമ്പത്തിക സൗകര്യം ഉറപ്പാക്കാന്‍ 16 ബാങ്കുകള്‍ മേള പരിസരത്ത് ശാഖകള്‍ സ്ഥാപിച്ചു. ഈ ബാങ്കുകള്‍ 45 ദിവസത്തിനുള്ളില്‍ 37 കോടി രൂപയുടെ ഇടപാടുകള്‍ കൈകാര്യം ചെയ്തു. നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, മേള മൈതാനത്തിലുടനീളം 50 മൊബൈല്‍ എടിഎമ്മുകള്‍ ഉള്‍പ്പെടെ 55 എടിഎം ബൂത്തുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍, ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ എടിഎമ്മുകളുടെ ആവശ്യം പ്രതീക്ഷിച്ചതിലും കുറവായിരുന്നു.
മഹാകുംഭം 2025 ഒരു ഇന്ത്യന്‍ പ്രതിഭാസം മാത്രമല്ല, ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു സംഭവമായിരുന്നു. 76 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. നേപ്പാളില്‍ നിന്ന് മാത്രം 50 ലക്ഷത്തിലധികം ഭക്തര്‍ പ്രയാഗ്രാജ് സന്ദര്‍ശിച്ചു. മറ്റ് 27 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലധികം ആളുകള്‍ സംഗത്തില്‍ പങ്കെടുത്തു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, നിരവധി കേന്ദ്രമന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ ഇന്ത്യയുടെ ഉന്നത നേതൃത്വത്തിന്റെ പങ്കാളിത്തം മഹാകുംഭ് 2025 കണ്ടു. പ്രമുഖ വ്യവസായികളായ ഗൗതം അദാനി, മുകേഷ് അംബാനി എന്നിവരും ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സംഗമത്തില്‍ പങ്കെടുത്തു.
ചരിത്രത്തിലാദ്യമായി, രണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ – ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് – അവരുടെ മന്ത്രിമാരുടെ കൗണ്‍സില്‍ യോഗങ്ങള്‍ മഹാ കുംഭ വേദിയില്‍ നടത്തുകയും ചെയ്തു.
Jobbery.in
Now loading...