മൂന്നുവര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ഇരട്ടിയായതായും നേരിട്ടുള്ള പണം കൈമാറ്റം കുറയുന്നതായും ആര്‍ബിഐ റിപ്പോര്‍ട്ട്. 2024 മാര്‍ച്ച് വരെ, ഉപഭോക്തൃ ചെലവിന്റെ 60 ശതമാനവും പണമാണ്. എന്നാല്‍ വിഹിതം അതിവേഗം കുറയുകയാണ്. കോവിഡിന് ശേഷം ഡിജിറ്റല്‍ പേയ്മെന്റുകളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തി, ആര്‍ബിഐ സാമ്പത്തിക വിദഗ്ധന്റെ പഠനം പറയുന്നു.
ഡിജിറ്റല്‍ പേയ്മെന്റുകളുടെ വിഹിതം 2021 മാര്‍ച്ചിലെ 14-19 ശതമാനത്തില്‍ നിന്ന് 2024 മാര്‍ച്ചില്‍ 40-48 ശതമാനമായതായി പഠനം വെളിപ്പെടുത്തുന്നു.
‘ഫിസിക്കല്‍, ഡിജിറ്റല്‍ പേയ്മെന്റ് രീതികള്‍ കണക്കിലെടുക്കുന്ന ഒരു ക്യാഷ് യൂസേജ് ഇന്‍ഡിക്കേറ്റര്‍ (സിയുഐ) സൂചിപ്പിക്കുന്നത് പണത്തിന്റെ നേരിട്ടുള്ള ഉപയോഗം ഗണ്യമായി തുടരുന്നു എന്നും എന്നാല്‍ അത് പഠന കാലയളവില്‍ കുറഞ്ഞുവരികയാണ് എന്നുമാണ്’ റിസര്‍വ് ബാങ്കിന്റെ കറന്‍സി മാനേജ്മെന്റ് വിഭാഗത്തില്‍ നിന്നുള്ള പ്രദീപ് ഭുയാന്‍ പറഞ്ഞു.
ഭൂയാന്‍ പറയുന്നതനുസരിച്ച്, സ്വകാര്യ അന്തിമ ഉപഭോഗ ചെലവിലെ പണത്തിന്റെ വിഹിതം പ്രതിഫലിപ്പിക്കുന്ന സിയുഐ, 2021 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 81-86 ശതമാനത്തില്‍ നിന്ന് 2024 ജനുവരി-മാര്‍ച്ച് ആയപ്പോഴേക്കും 52-60 ശതമാനമായി കുറഞ്ഞു.
അതേസമയം ഈ കാഴ്ചപ്പാടുകള്‍ തന്റേതാണെന്നും സെന്‍ട്രല്‍ ബാങ്കിന്റെ നിലപാടിനെ പ്രതിഫലിപ്പിക്കേണ്ടതില്ലെന്നും ഭുയാന്‍ വ്യക്തമാക്കി. 2016-ലെ 500, 1000 രൂപ നോട്ടുകളുടെ അസാധുവാക്കല്‍ സമയത്ത് വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിച്ച യുണൈറ്റഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) 2020ല്‍ കോവിഡ്-19-ഇന്‍ഡ്യൂസ്ഡ് ലോക്ക്ഡൗണിന് ശേഷം മാത്രമാണ് കാര്യമായ വളര്‍ച്ച കൈവരിച്ചതെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിച്ചു.
അതേസമയം യുപിഐയുടെ ശരാശരി ഇടപാട് വലുപ്പം 3,872 രൂപയായിരുന്നു. 2016-17, 2023-24 ല്‍ ഇത് 1,525 രൂപയായി കുറഞ്ഞു, ഇത് ചെറിയ മൂല്യമുള്ള വാങ്ങലുകള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ഉപയോഗത്തെ സൂചിപ്പിക്കുന്നു.
കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്ക് ഇപ്പോഴും പണമാണ് മുന്‍ഗണന നല്‍കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടി.
Jobbery.in