മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ജോലി നേടാം|വെറ്ററിനറി ഡോക്ടർ,ഡ്രൈവർ കം അറ്റന്റന്റ് തുടങ്ങി
തൃശ്ശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ മുല്ലശ്ശേരി ബ്ലോക്കിൽ ഒരു രാത്രികാല വെറ്ററിനറി ഡോക്ടർ, അന്തിക്കാട് മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഒരു വെറ്ററിനറി ഡോക്ടർ, വിവിധ ബ്ലോക്കുകളിലായി ആറ് ഡ്രൈവർ കം അറ്റന്റന്റ് എന്നീ ഒഴിവുകളിലേക്ക് താത്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.90 ൽ കുറഞ്ഞ ദിവസത്തേയ്ക്ക് ആയിരിക്കും നിയമനം നടത്തുന്നത്
(adsbygoogle = window.adsbygoogle || []).push({});
ഏഴാം ക്ലാസ്സ് പാസായ എൽ.എം.വി ലൈസൻസ് ഉള്ളവർക്ക് ഡ്രൈവർ കം അറ്റന്റന്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതകളുള്ളവർക്ക് വെറ്ററിനറി സർജൻ തസ്തികയിലേക്ക് അപേക്ഷിക്കാം.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം നൽകുന്നതാണ്.
താത്പര്യമുള്ളവർ തൃശ്ശൂർ പറവട്ടാനിയിലുളള ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ (എ.ഡി.സി.പി ഓഫീസ്) ഓഗസ്റ്റ് 12ന് ഉച്ചയ്ക്ക് 12.00 മണിക്കും (വെറ്ററിനറി ഡോക്ടർ), രണ്ട് മണിക്കും (ഡ്രൈവർ കം അറ്റന്റന്റർ) നടത്തുന്ന കൂടിക്കാഴ്ചകൾക്കായി ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം.
ഫോൺ നമ്പർ 0487 236 1216.
(adsbygoogle = window.adsbygoogle || []).push({});
അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പർ ഒഴിവ്
ആലങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്റ്റ് പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പറുടെ നിയമനത്തിനായി
ഏലൂർ മുനിസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരായ പത്താം ക്ലാസ് പാസായതും 18 നും 35 നും ഇടയിൽ പ്രായമുള്ളതുമായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 18 വരെ അപേക്ഷകൾ സമർപ്പിക്കാം.
ഫോൺ- 99467 35290.