Now loading...
This job is posted from outside source. please Verify before any action
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഇന്റർവ്യൂ 4-ന് നടക്കും
സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കാക്കനാട് കുസുമഗിരിയിൽ പ്രവർത്തിക്കുന്ന പുരുഷൻമാർക്കായുള്ള ഗവ.ആശാഭവനിലെ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് കരാർ നിയമനത്തിനുള്ള ഇന്റർവ്യൂ മാർച്ച് നാലിന് രാവിലെ 11 ന് കാക്കനാട് കുസുമഗിരി ഗവ. ആശാഭവനിൽ നടത്തുന്നു.
മാനസിക രോഗ ചികിത്സക്കുശേഷം ഏറ്റെടുത്തു സംരക്ഷിക്കുവാനാരുമില്ലാതെ പുനരധിവസിപ്പിക്കപ്പെട്ട പുരുഷൻമാർക്കായുള്ള സ്ഥാപനമാണ് ആശാഭവൻ (മെൻ). ജനുവരി ഒന്നിന് 50 വയസ് പൂർത്തിയാവാത്ത സേവന സന്നദ്ധതയുള്ളവരിൽ നിന്നുമാണ് വാക്ക് ഇൻ ഇൻറർവ്യൂ നടത്തി തെരഞ്ഞെടുക്കുന്നത്.
പുരുഷൻമാർക്കു മാത്രമാണ് തസ്തികയിലേക്ക് അപേക്ഷിക്കുവാൻ അർഹതയുള്ളത്. അപേക്ഷകൻ എട്ടാം ക്ലാസ് പാസായിരിക്കണം. അപേക്ഷ ഇന്റർവ്യൂ ദിവസം നേരിട്ട് സമർപ്പിക്കണം. വിദ്യാഭ്യാസം, പ്രായം, പ്രവൃത്തി പരിചയം എന്നിവ വ്യക്തമാക്കുന്ന രേഖകളും ആധാർ കാർഡും സഹിതം താത്പര്യവും സേവന സന്നദ്ധതയുമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഫോൺ- 0484-2428308
Now loading...