January 11, 2025
Home » യുഎഇയില്‍നിന്നുള്ള ഇറക്കുമതിയില്‍ 70 ശതമാനം വര്‍ധന Jobbery Business News

യുഎഇയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഒക്ടോബറില്‍ 70.37 ശതമാനം വര്‍ധിച്ച് 7.2 ബില്യണ്‍ ഡോളറിലെത്തി.

ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ യുഎഇയില്‍ നിന്നുള്ള ഇറക്കുമതി മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 24.91 ബില്യണ്‍ ഡോളറില്‍നിന്ന് 55.12 ശതമാനം ഉയര്‍ന്ന് 38.64 ബില്യണ്‍ ഡോളറിലെത്തി.

ഏഴ് മാസ കാലയളവിലെ വ്യാപാര കമ്മി ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 6.85 ബില്യണ്‍ ഡോളറായിരുന്നു. അതില്‍ നിന്ന് 17.71 ബില്യണ്‍ ഡോളറായി വര്‍ധിച്ചു.

കണക്കുകള്‍ പ്രകാരം, യുഎഇയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി സെപ്റ്റംബറില്‍ 49.22 ശതമാനം ഉയര്‍ന്ന് 5.38 ബില്യണ്‍ ഡോളറായും ഓഗസ്റ്റില്‍ 6.38 ബില്യണ്‍ ഡോളറായും ഉയര്‍ന്നു.

കയറ്റുമതി സെപ്റ്റംബറില്‍ 23.75 ശതമാനം വര്‍ധിച്ച് 2.91 ബില്യണ്‍ ഡോളറായും ഓഗസ്റ്റില്‍ 3.16 ശതമാനം വര്‍ധിച്ച് 2.84 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. കഴിഞ്ഞ മാസം നടന്ന യോഗത്തില്‍, യുഎഇയില്‍ നിന്നുള്ള വെള്ളി ഉല്‍പന്നങ്ങള്‍, പ്ലാറ്റിനം അലോയ്, ഉണങ്ങിയ ഈന്തപ്പഴം എന്നിവയുടെ ഇറക്കുമതിയിലെ കുതിച്ചുചാട്ടത്തില്‍ ഇന്ത്യ ആശങ്ക ഉന്നയിക്കുകയും സ്വതന്ത്ര വ്യാപാര കരാറിന് (എഫ്ടിഎ) കീഴില്‍ നിയമങ്ങള്‍ മറികടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ രാജ്യത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള എഫ്ടിഎ 2022 മെയ് മാസത്തിലാണ് നിലവില്‍ വന്നത്.ഇന്ത്യ ഉന്നയിച്ച ആശങ്കകള്‍ പരിശോധിക്കാന്‍ എമിറേറ്റ്സ് സമ്മതിച്ചു. 2023-24ല്‍ 83.65 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരവുമായി യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്.

ഇറക്കുമതി ചെയ്യുന്ന പ്രധാന ചരക്കുകളില്‍ മിനറല്‍ ഓയില്‍, രാസവസ്തുക്കള്‍, അവശ്യ എണ്ണകള്‍, സുഗന്ധദ്രവ്യങ്ങള്‍, വിലയേറിയതും അമൂല്യവുമായ കല്ലുകള്‍, ഇരുമ്പ്, ഉരുക്ക് ഉല്‍പ്പന്നങ്ങള്‍, ചെമ്പ്, നിക്കല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *