Now loading...
യുഎസിന്റെ താരിഫ് നയത്തിന് പിന്നാലെ ലോകം വ്യാപാര യുദ്ധത്തിലേക്ക്. നികുതി പിന്‍വലിച്ചില്ലെങ്കില്‍ പ്രതികാര നടപടി ഉടനെന്ന് ചൈന പ്രഖ്യാപിച്ചു. യുഎസ് ഇതര വ്യാപാര സംഖ്യത്തിന് തയ്യാറെടുക്കുകയാണെന്ന് യുറോപ്യന്‍ യൂണിയനും വ്യക്തമാക്കുന്നു. ലോക സമ്പദ് വ്യവസ്ഥയ്ക്ക് പ്രഹരമെന്ന് യൂറോപ്യന്‍ കമ്മീഷനും പറഞ്ഞു.
അമേരിക്കയെ ഒഴിവാക്കിയുള്ള കരാറിലേക്ക് നീങ്ങുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയാണ് വ്യക്തമാക്കിയത്. ആഗോള സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന് യുഎസ് ഇതര വ്യാപാര ബന്ധം ആവശ്യമായിരിക്കുകയാണ്. ആഗോള അഭിവൃദ്ധിയുടെ ചാലക ശക്തിയാണ് വ്യാപാരം. അത് നിലനിര്‍ത്തിയേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.
അംഗരാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അടുത്ത ആഴ്ച ആരംഭിക്കും. പിന്നാലെ യുഎസുമായി ചര്‍ച്ച നടത്തും. ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രതിരോധ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അന്താരാഷ്ട്ര വ്യാപാര കമ്മിറ്റിയുടെ അധ്യക്ഷയായ ബെര്‍ണ്ട് ലാങ് നല്‍കിയത്.
ഇത് ഒരു സുഹൃത്തിന്റെ പ്രവൃത്തിയല്ലെന്നാണ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പ്രതികരിച്ചത്. അതേസമയം ചൈനയ്ക്ക് മേലുള്ള നികുതി ഉടന്‍ പിന്‍വലിക്കണമെന്നാണ് ചൈനീസ് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടത്. ലോക വ്യാപാര ചട്ടങ്ങളുടെ ലംഘനമാണിത്. തങ്ങളുടെ അവകാശങ്ങള്‍ക്കായി നിലനില്‍ക്കുമെന്ന് ചൈന വ്യക്തമാക്കി.
Jobbery.in
Now loading...