April 5, 2025
Home » യുകെയും ഓസ്ട്രേലിയയും വീസ ചാര്‍ജ് 13 % കൂട്ടി; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി Jobbery Business News New

യുകെയും ഓസ്ട്രേലിയയും വീസ ചാര്‍ജ് 13 ശതമാനം വരെ കൂട്ടി. ഈ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. വിദേശത്ത് സന്ദർശനം, ജോലി, പഠനം എന്നിവ പദ്ധതിയിടുന്ന ഇന്ത്യക്കാർക്കുള്ള ഹ്രസ്വകാല സന്ദർശക വീസ, തൊഴിൽ സ്പോൺസർഷിപ്പുകൾ, ദീർഘകാല യൂണിവേഴ്‌സിറ്റി കോഴ്സുകൾ തുടങ്ങി നിരവധി വിഭാഗങ്ങളെ ഈ മാറ്റം ബാധിക്കും.

യുകെയിലെ വീസ ഫീസിലെ പ്രധാന മാറ്റങ്ങൾ

*  ആറ് മാസത്തെ സ്റ്റാൻഡേർഡ് വിസിറ്റർ വീസയ്ക്ക് 115 പൗണ്ടിൽ നിന്ന് 127 പൗണ്ട് ആക്കി വർധിപ്പിച്ചു.

* ദീർഘകാല വീസകളിൽ രണ്ട് വർഷത്തേതിന് 52,392 രൂപയും അഞ്ച് വർഷത്തേതിന് 93,533 രൂപയും 10 വർഷത്തിന് 16,806 രൂപയുമാണ് പുതിയ നിരക്ക്.

* സ്റ്റുഡന്റ് വീസയ്ക്ക് 524 പൗണ്ട് (ഏകദേശം 57,796 രൂപ) ആയി ഉയർന്നു.

* 6-11 മാസത്തെ ഇംഗ്ലീഷ് കോഴ്‌സുകൾക്കുള്ള ഹ്രസ്വകാല പഠന വിസയ്ക്ക് 23,604 രൂപ വേണ്ടി വരും.

* തൊഴിൽ വിഭാഗത്തിൽ, മൂന്ന് വർഷത്തെ സ്കിൽഡ് വർക്കർ വീസയ്ക്ക് 769 പൗണ്ട് (എകദേശം 84,820 രൂപ) ആയി ഉയർന്നു. ഇന്നൊവേറ്റർ ഫൗണ്ടർ വിസയ്ക്ക് 1,274 പൗണ്ട് (ഏകദേശം140,520 രൂപ) ആയി ഉയർന്നു.

ഓസ്ട്രേലിയൻ വീസ ഫീസിലെ പ്രധാന മാറ്റങ്ങൾ

* സ്റ്റുഡന്റ് വീസയുടെ ഫീസ് 1,600 ഓസ്ട്രേലിയൻ ഡോളറിൽ നിന്ന് (85,600 രൂപ) 1,808 ഓസ്ട്രേലിയൻ ഡോളറായി (96,800 രൂപ) ഉയരും.

*  വർക്ക് വീസയ്ക്ക് ഏകദേശം 1,130 ഓസ്ട്രേലിയൻ ഡോളറായി ഉയരും. (60,490 രൂപ) 

ട്യൂഷൻ ഫീസ് വർധനവ്

യുകെയിൽ  ട്യൂഷൻ ഫീസ് ഉയർത്താൻ സർക്കാർ അനുമതി നൽകി. 2025–26 അധ്യയന വർഷത്തില്‍ പഠനം ആരംഭിക്കുന്ന വിദ്യാർഥികളെയാണ് വർധന ബാധിക്കുക. നിലവിലെ 10,20,265 രൂപ എന്ന വാർഷിക പരിധി അഞ്ച് വർഷത്തിനുള്ളിൽ 11,58,139 രൂപ ആയി ഉയരും. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ കോഴ്സുകൾക്ക് ഫീസ് പ്രതിവർഷം 31.5 ലക്ഷത്തോളമായി ഉയരും.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *