February 24, 2025
Home » യുപിഐ വഴിയുള്ള ഇപിഎഫ് പിന്‍വലിക്കല്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും Jobbery Business News New

പണം പിന്‍വലിക്കല്‍ ലളിതമാക്കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി തൊഴില്‍ മന്ത്രാലയം ഇപിഎഫ്ഒയുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നവീകരിക്കുന്നു. വാണിജ്യ ബാങ്കുകളുമായും ആര്‍ബിഐയുമായും സഹകരിച്ചാണ് ഈ നടപടി. യുപിഐ സാങ്കേതികവിദ്യ ഇപിഎഫ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കുന്നത് വിദൂര പ്രദേശങ്ങളിലെ അംഗങ്ങള്‍ക്ക് പിന്‍വലിക്കല്‍ പ്രക്രിയ എളുപ്പമാക്കും.

യുപിഐയുമായി ഇപിഎഫ് ലിങ്ക് ചെയ്തുകഴിഞ്ഞാല്‍, അക്കൗണ്ട് ഉടമകള്‍ക്ക് ഡിജിറ്റല്‍ വാലറ്റിലൂടെ ക്ലെയിം തുക എളുപ്പത്തില്‍ പിന്‍വലിക്കാം. പദ്ധതി നടപ്പാക്കുന്നതിന് ഇപിഎഫ്ഒ രൂപരേഖ തയാറാക്കിക്കഴിഞ്ഞു. ഫീച്ചര്‍ അധികം വൈകാതെ യുപിഐ പ്ലാറ്റ്ഫോമുകളില്‍ അവതരിപ്പിക്കാനാണ് നീക്കം.

ഇതുസംബന്ധിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ഇപിഎഫ്ഒ ചര്‍ച്ചകള്‍ നടത്തിവരികയാണ്. പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം നിയമപരമായ ചുമതലകള്‍ നിറവേറ്റാനുള്ള ഇപിഎഫ്ഒയുടെ കഴിവ് വര്‍ധിപ്പിക്കാനും പുതിയ സംവിധാനം ഇപിഎഫ്ഒയെ പ്രാപ്തമാക്കും. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *