January 12, 2025
Home » രാജീവ്ഗാന്ധി സെന്ററിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ നവംബർ 20വരെ

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി (RGCB)യുടെ തിരുവനന്തപുരം (പൂജപ്പുര) കേന്ദ്രത്തിൽ പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ലൈഫ്, അഗ്രിക്കൾച്ചറൽ, എൻവയൺമെന്റൽ, വെറ്ററനറി, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ സയൻസസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ഒന്നിൽ 60 ശതമാനം മാർക്കോടെയുള്ള (ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, ബയോഫിസിക്സ്, കെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയവ) പോസ്റ്റ് ഗ്രാജ്വേറ്റ്‌ ബിരുദമാണ് യോഗ്യത. വിദേശ സ്ഥാപനത്തിൽനിന്നുള്ള അംഗീകൃത തത്തുല്യയോഗ്യത ഉള്ളവർക്കും പ്രവേശനം ലഭിക്കും. ഡിസീസ് ബയോളജി, ന്യൂറോ ബയോളജി, പ്ലാന്റ് സയൻസ്, ബയോ ഇൻഫർമാറ്റിക്സ് തുടങ്ങിയവയുടെ വ്യത്യസ്ത മേഖലകളിലാണ് പിഎച്ച്‌ഡി പ്രോഗ്രാം. കൂടുതൽ വിവരങ്ങൾ http://rgcb.res.in ൽ ലഭ്യമാണ്. അപേക്ഷ വെബ്സൈറ്റ് വഴി നവംബർ 20നകം നൽകണം.

Leave a Reply

Your email address will not be published. Required fields are marked *