April 15, 2025
Home » രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടിവ്: ആകെ 309 ഒഴിവുകൾ New

തിരുവനന്തപുരം: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടിവ് (എയർട്രാഫിക് കൺട്രോൾ) തസ്ത‌ികകളിൽ നിയമനം നടത്തുന്നു. ആകെ 309 ഒഴിവുകളുണ്ട്. 40,000 മുതൽ 1,40,000 രൂപവരെയാണ് ശമ്പളം. അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്ത, എച്ച്.ആർ.എ, പ്രോവിഡൻ്റ് ഫണ്ട്, ഗ്രാറ്റ്വിറ്റി, ചികിത്സ സഹായം അടക്കമുള്ള അനുകൂല്യങ്ങൾ ലഭിക്കും. ഏപ്രിൽ 25 മുതൽ മേയ് 24 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ജനറൽ വിഭാഗത്തിൽ 125 ഒഴിവുകളും ഇ.ഡബ്ല്യു.എസ് 30, ഒ.ബി.സി നോൺ ക്രീമിലെയർ 72, എസ്.സി 55, എസ്.ടി 27 ഒഴിവുകളും ഉണ്ട്. ഭിന്നശേഷിക്കാർക്ക് ഏഴ് ഒഴിവുകളിൽ നിയമനം ലഭിക്കും.

മൂന്നുവർഷത്തെ ഫുൾടൈം ബി.എസ്.സി വിത്ത് ഫിസിക്സ് ആൻഡ് മാത്തമാറ്റിക്‌സ് അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഫുൾടൈം റെഗുലർ എൻജിനീയറിങ് ബിരുദം (ഏതെങ്കിലും സെമസ്റ്ററിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം) എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം.ഇംഗ്ലീഷിൽ സംസാരിക്കാനും എഴുതാനും കഴിയണം. ഉയർന്ന പ്രായപരിധി 24.05.2025ൽ 27 വയസ്. അർഹരായ വിഭാഗങ്ങൾക്ക് വയസ് ഇളവുണ്ട്.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തി ഷോർട്ട്ലിസ്റ്റ് ചെയ്താണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം http://aai.aero ൽ ലഭ്യമാണ്. അപേക്ഷാഫീസ് 1000

Leave a Reply

Your email address will not be published. Required fields are marked *