രാജ്യത്ത് സ്വകാര്യ മേഖലയിലെ മൂലധനം ഇരട്ടിയാകും Jobbery Business News

2030ഓടെ സ്വകാര്യ മേഖലയിലെ മൂലധനം ഇരട്ടിയാകുമെന്ന് എസ് & പി. എന്നാല്‍ നിര്‍മ്മാണ മേഖലയിലെ പദ്ധതി കാലതാമസത്തില്‍ ജാഗ്രത വേണമെന്നും മുന്നറിയിപ്പ്.

സര്‍ക്കാരിന്റെ മൂലധന വിനിയോഗം ഉയരുകയാണ്. കോവിഡ് കാലത്തിന് മുന്‍പുള്ളതിനേക്കാള്‍ പദ്ധതി പ്രഖ്യാപനങ്ങള്‍ ഇരട്ടിയായത് ഇതിന് ഉദാഹരണമാണെന്നും എസ് & പി ഗ്ലോബല്‍ ചൂണ്ടികാട്ടി. 20 ലക്ഷം കോടിയില്‍ നിന്ന് 40 ലക്ഷം കോടിയായാണ് ഇത് ഉയര്‍ന്നത്. പ്രത്യേകിച്ച് പുനരുപയോഗ ഊര്‍ജ്ജം, ഗതാഗതം പോലുള്ള അടിസ്ഥാന സൗകര്യ മേഖലകളിലെ പദ്ധതികള്‍ക്കായാണ് പണം ചെലവഴിക്കുന്നത്. ഇത് സ്വകാര്യ മേഖലയില്‍ ശക്തമായ നിക്ഷേപമെത്തിക്കുമെന്നാണ് എസ് & പി ഡയറക്ടര്‍ നീല്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്.

അതേസമയം, പദ്ധതി പ്രഖ്യാപനങ്ങള്‍ ഉയര്‍ന്നിട്ടും യഥാര്‍ത്ഥ പദ്ധതി നിര്‍വ്വഹണ നിരക്ക് പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര മികച്ചതല്ലെന്ന മുന്നറിയിപ്പാണ് സിഎംഐഇയുടെ എംഡിയും സിഇഒയുമായ മഹേഷ് വ്യാസ് നല്‍കിയത്.

നിലവിലെ നിക്ഷേപങ്ങളില്‍ ഒരു പ്രധാന പങ്ക് സര്‍ക്കാര്‍ നടത്തുന്നതാണെന്നും ഉല്‍പ്പാദനം ഇപ്പോഴും പിന്നിലാണെന്നും വ്യാസ് ചൂണ്ടിക്കാട്ടി. താരിഫുകളും അധികമായി ചൈന അടക്കം ഇന്ത്യയിലേക്ക് എത്തിക്കുന്ന ഉല്‍പ്പന്നങ്ങളും ആഗോള അനിശ്ചിതത്വങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, സ്വകാര്യ നിക്ഷേപത്തെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *