Now loading...
രാജ്യാന്തര റബര്‍ അവധി വ്യാപാര രംഗത്തെ വില്‍പ്പന സമ്മര്‍ദ്ദം ഇന്ത്യ അടക്കമുള്ള റബര്‍ ഉല്‍പാദന രാജ്യങ്ങളിലെ ഓഫ് സീസണിലെ വിലക്കയറ്റ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. വാരാരംഭത്തില്‍ ജപ്പാനില്‍ കിലോ 350 യെന്നില്‍ നീങ്ങിയ റബര്‍ പ്രതികൂല വാര്‍ത്തകളില്‍ ആടിഉലഞ്ഞ് 321 ലേയ്ക്ക് ഇടിഞ്ഞു. അമേരിക്ക ഉയര്‍ന്ന നികുതികള്‍ ചൈനീസ് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയത് റബര്‍ ഉല്‍പാദന രാജ്യങ്ങളില്‍ ആശങ്ക പരത്തി. റബര്‍ അവധി വ്യാപാരത്തില്‍ തുടര്‍ച്ചയായ ദീവസങ്ങളിലെ വിലത്തകര്‍ച്ചമൂലം കയറ്റുമതി വിപണിയായ ബാങ്കോക്കില്‍ ഷീറ്റ് വില കിലോ 206 രൂപയില്‍ നിന്നും 194 ലേയ്ക്ക് ഇടിഞ്ഞു. സംസ്ഥാനത്തെ പ്രമുഖ വിപണികളില്‍ നാലാം ഗ്രേഡ് റബര്‍ മൂന്ന് രൂപകുറഞ്ഞ് 203രൂപയില്‍ വിപണനം നടന്നു.
ഈസ്റ്റര്‍ അടുത്തതോടെ വിദേശത്തു നിന്നും ഏലത്തിന് കൂടുതല്‍ ആവശ്യക്കാര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍. കുമളിയില്‍ നടന്ന ലേലത്തില്‍ 58,595 കിലോഗ്രാം ഏലക്ക വില്‍പ്പനയ്ക്ക് എത്തിയതില്‍ 52,632 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 2679 രൂപയിലും മികച്ചയിനങ്ങള്‍ 3051 രൂപയിലും കൈമാറി.
വ്യവസായികളില്‍ നിന്നുംഔഷധ നിര്‍മ്മാതാക്കളില്‍ നിന്നും ജാതിക്കയ്ക്ക് ഡിമാന്റ് മങ്ങിയത് അവസരമാക്കി കയറ്റുമതിക്കാരും നിരക്ക് താഴ്ത്തി. ഇത് മൂലം മധ്യകേരളത്തിലെയും ഹൈറേഞ്ചിലെയും വിപണികളില്‍ ജാതിക്കയും ജാതിപത്രിയും അല്‍പ്പം പരുങ്ങലിലാണ്. കനത്ത പകല്‍ ചൂട് മൂലം പലഭാഗങ്ങളിലും ജാതിക്കയ്ക്ക് വലിപ്പകുറവ് സംഭവിച്ചതും വാങ്ങലുകാര്‍ നിരക്ക് താഴ്ത്താന്‍ കാരണമാക്കി. പുതിയചരക്ക് വരവ് മുന്‍ നിര്‍ത്തി ഇടപാടുകാര്‍ വില കൃത്രിമമായി ഇടിക്കുന്നതായും കാര്‍ഷികമേഖലയില്‍ നിന്നും ആക്ഷേപം ഉയരുന്നു. ജാതിക്കതൊണ്ടന്‍ കിലോ 180-240 രൂപയിലും ജാതിപരിപ്പ് 530-560 രൂപയായും താഴ്ന്നു.
Jobbery.in
Now loading...