April 6, 2025
Home » റെയില്‍യുടെ നാല് പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം Jobbery Business News New

യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമവും വേഗത്തിലുള്ളതുമായ ഗതാഗതം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള നാല് മള്‍ട്ടിട്രാക്കിംഗ് പദ്ധതികള്‍ റെയില്‍വേ ഏറ്റെടുക്കും. ഈ സംരംഭങ്ങള്‍ യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും ലോജിസ്റ്റിക് ചെലവ് ചുരുക്കുകയും ചെയ്യും. അതുവഴി അന്തരീക്ഷ മലിനീകരണവും കുറയും.

കല്‍ക്കരി, ഇരുമ്പയിര്, മറ്റ് ധാതുക്കള്‍ എന്നിവയുടെ പ്രധാന പാതകളിലെ ലൈന്‍ ശേഷി വര്‍ധിപ്പിച്ചുകൊണ്ട് ലോജിസ്റ്റിക്കല്‍ കാര്യക്ഷമത ഉയര്‍ത്തുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യം. ഈ മെച്ചപ്പെടുത്തലുകള്‍ വിതരണ ശൃംഖലകളെ കാര്യക്ഷമമാക്കുകയും അതുവഴി ത്വരിതപ്പെടുത്തിയ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്യും.

പദ്ധതികളുടെ ആകെ ചെലവ് 18,658 കോടി രൂപയാണ്, 2030-31 ഓടെ ഇത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. നിര്‍മ്മാണ സമയത്ത് ഏകദേശം 379 ലക്ഷം നേരിട്ടുള്ള തൊഴില്‍ ദിനം സൃഷ്ടിക്കുന്നതിനും ഈ പദ്ധതികള്‍ സഹായിക്കും.

റെയില്‍വേ മന്ത്രാലയത്തിന്റെ നാല് പദ്ധതികള്‍ക്കും കേന്ദ്ര മന്ത്രിസഭാസമിതി അംഗീകാരം നല്‍കി. മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ 15 ജില്ലകളെ ഉള്‍ക്കൊള്ളുന്നതാണ് നാല് പദ്ധതികള്‍. ഈ പദ്ധതികള്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 1247 കിലോമീറ്റര്‍ വര്‍ധിപ്പിക്കും.

സംബല്‍പുര്‍ – ജാരാപ്ഡാ മൂന്നും നാലും ലൈനുകള്‍, ഝാര്‍സുഗുഡാ സാസോം മൂന്നും നാലും ലൈനുകള്‍, ഖര്‍സിയ – നയാ റായ്പൂര്‍ – പര്‍മാല്‍കാസാ 5, 6 ലൈനുകള്‍, ഗോദിയാ – ബല്‍ഹാര്‍ഷ പാത ഇരട്ടിപ്പിക്കല്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

ഈ മള്‍ട്ടി-ട്രാക്കിംഗ് പദ്ധതി ഏകദേശം 3350 ഗ്രാമങ്ങളിലേക്കും, 47.25 ലക്ഷം ജനങ്ങളിലേക്കും കണക്റ്റിവിറ്റി വര്‍ധിപ്പിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, വളം, കല്‍ക്കരി, ഇരുമ്പയിര്, ഉരുക്ക്, സിമന്റ്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിനും അത്യാവശ്യമായ പാതകളാണിവ. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *