January 11, 2025
Home » റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരം

തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പുതിയതായി ആരംഭിക്കുന്ന റെസ്‌ക്യൂ ഡൈവർ കോഴ്സ് പ്രവേശനത്തിന് അവസരം. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സ്‌കോളർഷിപ്പോടെ പഠിക്കാനാണ് അവസരം. ബോണ്ട് സഫാരി കോവളം ആണ് ട്രെയിനിങ് പാർട്ണർ. ആറുമാസമാണ് കോഴ്സിന്റ കാലാവധി. തിരുവനന്തപുരത്തുള്ള മത്സ്യത്തൊഴിലാളി വിഭാഗത്തിൽ പെട്ടവരാകണം പഠിതാക്കൾ. കോഴ്‌സ് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് PADI അംഗീകരിച്ച സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് 9995925844 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *