മുന്‍ഗണന വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിനുള്ള സമയപരിധി നവംബര്‍ അഞ്ച് വരെ നീട്ടിയതായി ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ഇനിയും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ നിരവധി പേരുള്ള സാഹചര്യത്തിലാണ് സമയപരിധി നീട്ടി നല്‍കിയത്. മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങിന്റെ സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു.
നിലവില്‍ 84 ശതമാനം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളത്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എല്ലാ അംഗങ്ങള്‍ക്കും മസ്റ്ററിങിനുള്ള അവസരം ഉണ്ടാകും.
മസ്റ്ററിങ് 100 ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മസ്റ്ററിങില്‍ പങ്കെടുത്തില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളില്‍ നിന്ന് ഒഴിവാക്കില്ലെന്നും മന്ത്രി പറഞ്ഞു.
Jobbery.in