വനിത ശിശുവികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍;37,400 ശമ്പളത്തില്‍ ജോലി
വനിത ശിശുവികസന വകുപ്പിന് കീഴില്‍ സ്ഥിര സൂപ്പര്‍വൈസര്‍ ജോലി നേടാന്‍ ഇതാ അവസരം.പി എസ് സി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രമായി നടത്തുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണിത്. ആകെ രണ്ട് ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 4ന് മുന്‍പായി അപേക്ഷിക്കണം.
(adsbygoogle = window.adsbygoogle || []).push({});
തസ്തികയും ഒഴിവുകളും
വനിത ശിശുവികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ ഐ സി ജി എസ് ആകെ ഒഴിവുകള്‍ 02.
Department : Women & Child DevelopmentName of Post : Supervisor (ICDS)CATEGORY NO 639/2025 Last Date of Application 04/02/2026
ശമ്പള വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 37,400 രൂപമുതല്‍ 79,000 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി വിവരങ്ങൾ
18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോാര്‍ഥികള്‍ 02/01/1975 നും 01/01/2007 നും ഇടയിൽ ജനിച്ചവർ ആവണം
സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ റിസപ്ഷനിസ്റ്റ്; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; അപേക്ഷ ഫെബ്രുവരി 04 വരെ.
യോഗ്യത : അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി നേടിയിരിക്കണം.
ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സ്‌കീമില്‍ അംഗന്‍വാടി വര്‍ക്കറായിരിക്കണം.
നിയമനരീതി
ബിരുദധാരികളായ അംഗന്‍വാടി വര്‍ക്കറായ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിത ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ നിയമനമാണ് നടക്കുന്നത്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in
വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.
(adsbygoogle = window.adsbygoogle || []).push({});
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
പരമാവധി ഷെയർ ചെയ്യുക.
Today's product

