വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ
കേരളത്തിൽ വന്നിട്ടുള്ള വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകളാണ് താഴെ നൽകിയിട്ടുള്ളത്, വിവിധ ജില്ലകളായി വന്നിട്ടുള്ള ഒഴിവുകളാണ്
അക്കൗണ്ട്സ് ഓഫീസർ ഒഴിവ്
മത്സ്യബോർഡ് കേന്ദ്രകാര്യാലത്തിലേക്ക് അക്കൗണ്ട്സ് ഓഫീസറായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സിഎ ഇന്റർമീഡിയറ്റ് പാസായ 20നും 40നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 40,000 രൂപ. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം.
തൃശ്ശൂർ ജില്ലയിൽ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജനുവരി 20നകം കമ്മീഷണർ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം, തൃശ്ശൂർ- 680002 വിലാസത്തിൽ തപാലിലോ, നേരിട്ടോ, matsyaboard@gmail.com
കൂടുതൽ വിവരങ്ങൾക്ക്: www.fisheries.kerala.gov.in മുഖാന്തിരമോ വിശദമായ ബയോഡാറ്റ ബന്ധപ്പെട്ട രേഖകൾ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം.
(adsbygoogle = window.adsbygoogle || []).push({});
2.ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
മടിക്കൈ ഗവ. ഐ.ടി. ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് എസ്.ടി കാറ്റഗറിയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 20 ന് രാവിലെ 10.30ന് കൂടികാഴ്ച നടകത്തും. യോഗ്യത- സിവില്‍ എഞ്ചിനിയറിംഗ് ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമ, ബിരുദം, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സി.യും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും.
അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐ മടിക്കൈയില്‍ ഹാജരാകേണ്ടതാണ്. എസ്.ടി കാറ്റഗറിയിലുളള ജീവനക്കാരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുന്നതായിരിക്കും.
ഫോണ്‍- 9961659895, 7012508582.
3.ടെക്നീഷ്യന്‍ നിയമനം
ടെക്നീഷ്യന്‍ നിയമനം
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ വിമുക്ത ഭടന്മാരായ ടെക്നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 19.
ഫോണ്‍- 04994 256860.
4.വിമുക്തഭടന്മാര്‍ക്ക് തൊഴില്‍മേള
ഡയറക്ടറേറ്റ് ഓഫ് റീസെറ്റില്‍മെന്റ് സൗത്ത് പൂനെയുടെ നേതൃത്വത്തില്‍ ഐ.എന്‍.എസ് വെന്തുരുത്തി, കൊച്ചിയില്‍ ജനുവരി 20ന് വിമുക്തഭടന്മാര്‍ക്ക് തൊഴില്‍മേള നടത്തും. ഫോണ്‍- 04994 25686
5.ഡ്രൈവര്‍, സെക്യൂരിറ്റി ഒഴിവ്
കുമ്പഡാജെ പഞ്ചായത്തിലും ബഡ്‌സ് സ്‌കൂളിലും ഒഴിവുള്ള ഡ്രൈവര്‍ തസ്തികയിലേക്കും ബഡ്‌സ് സ്‌കൂളില്‍ ഒഴിവുള്ള സെക്യൂരിറ്റി തസ്തികയിലേക്കും ജീവനക്കാരെ നിയമിക്കുന്നു. ഡ്രൈവര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 21ന് രാവിലെയും സെക്യൂരിറ്റി തസ്തികയിലുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷവും നടക്കും. അപേക്ഷകര്‍ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.
ഫോണ്‍- 9496049705.
6.വാക്ക് ഇൻ ഇന്റവ്യൂ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജനുവരി 22ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.kscste.kerala.gov.in
7.തൊഴിൽ മേള ജനുവരി 22ന്
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കരിയർ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, നാലാഞ്ചിറയിൽ വച്ച് ജനുവരി 22ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ജില്ലകളിലെ ഉദ്യോഗാർഥികളെ പങ്കെടുപ്പിക്കുന്ന തൊഴിൽ മേളയിൽ ഐ.ടി, ഓട്ടോമൊബൈൽ, മാനേജ്‌മെന്റ്, ടെക്നിക്കൽ, മാർക്കറ്റിങ്ങ്, ഇൻഷുറൻസ് മുതലായ മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർഥികൾ https://forms.gle/zZ8G8FknBABaApDw7 മുഖേന രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 8590516669, 0471 2533071.
(adsbygoogle = window.adsbygoogle || []).push({});
8.ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് 31,100-66,800 രൂപ ശമ്പള സ്‌കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തു വരുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ജീവനക്കാരിൽ നിന്നും അന്യത്ര സേവന വ്യവസ്ഥയിൽ ജോലി നോക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ ഓഫീസ് മേധാവി മുഖേന അപേക്ഷ സമർപ്പിക്കണം. ഒഴിവുകളുടെ എണ്ണം – ഒന്ന്. ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 34 എന്ന വിലാസത്തിൽ ജനുവരി 31 നകം അപേക്ഷ ലഭ്യമാക്കണം.
ഫോൺ: 0471 2333790,
മൊബൈൽ: 8547971483.
Today's product

