Now loading...
തിരുവനന്തപുരം: അടുത്ത വർഷം സിബിഎസ്ഇ പത്താം ക്ലാസിൽ നടത്തുന്ന 2 ബോർഡ് പരീക്ഷകളുടെ ഷെഡ്യൂൾ പുറത്തിറക്കി. 2026 മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ നടത്തുന്നതിനുള്ള കരട് മാനദണ്ഡങ്ങൾക്ക് ബോർഡ് അംഗീകാരം നൽകി. പത്താം ക്ലാസുകാരുടെ ആദ്യ ബോർഡ് പരീക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് 6 വരെ നടക്കും. രണ്ടാംഘട്ടം മെയ് 5 മുതൽ 20വരെയും നടക്കും.
2026ലെ സിബിഎസ്ഇ പരീക്ഷകളുടെ പ്രധാന വിവരങ്ങൾ
ഫെബ്രുവരി 15 ന് ശേഷമുള്ള ആദ്യ ചൊവ്വാഴ്ച 10, 12 ക്ലാസ് പരീക്ഷകൾ ആരംഭിക്കും.
2026 ൽ പത്താം ക്ലാസിൽ ഏകദേശം 26.60 ലക്ഷം വിദ്യാർത്ഥികളും 12-ാം ക്ലാസിൽ ഏകദേശം 20 ലക്ഷം വിദ്യാർത്ഥികളും പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ട് പരീക്ഷകളും നിലവിലുള്ള മുഴുവൻ സിലബസും പാഠപുസ്തകങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നടത്തുന്നത്.
ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഹിന്ദി, ഇംഗ്ലീഷ് എന്നിവ ഒഴികെയുള്ള വിഷയങ്ങൾ ഇനിപ്പറയുന്ന രീതിയിൽ തരം തിരിച്ചിരിക്കുന്നു:-
i) A പ്രാദേശിക, വിദേശ ഭാഷകൾ ഒരു ഗ്രൂപ്പിൽ
ii) ബാക്കിയുള്ള വിഷയങ്ങൾ ഒരു ഗ്രൂപ്പിൽ
സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളുടെ പരീക്ഷ നിലവിലുള്ളതുപോലെ ഒരു നിശ്ചിത ദിവസം നടത്തുന്നതാണ്.
പ്രാദേശിക, വിദേശ ഭാഷകളുടെ പരീക്ഷ ഒരു ദിവസം ഒറ്റയടിക്ക് നടത്തുന്നതാണ്.
ശേഷിക്കുന്ന വിഷയങ്ങളുടെ പരീക്ഷ രണ്ടോ മൂന്നോ ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി 2 മുതൽ 3 തവണ വരെ നടത്തുന്നതാണ്.
Now loading...