January 11, 2025
Home » ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി മറ്റു സ്ഥാപനങ്ങളുമായി ചേർന്ന് ഹ്രസ്വകാല, സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ നടത്തും

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വിവിധ അക്കാദമിക സഹകരണങ്ങൾക്കായി ഐഎച്ച്ആർഡി, കേപ്പ്, കേരള ഹിന്ദി പ്രചാരസഭ എന്നിവരുമായി ധാരണ പത്രം ഒപ്പുവച്ചു. സെക്രട്ടറിയേറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു, സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ, ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ.ഡോ. ജഗതി രാജ് വി പി എന്നിവരുടെ സാന്നിധ്യത്തിൽ ഐഎച്ച്ആർഡി ഡയറക്ടർ ഡോക്ടർ അരുൺ കുമാർ വി എ, കേപ്പ് ഡയറക്ടർ ഡോ. താജുദ്ദീൻ അഹമ്മദ് വി, അഡ്വ. ബി മധു എന്നിവരും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. സുനിത എ പി യുമായി വിവിധ അക്കാദമിക സഹകരണത്തിനായി ധാരണപത്രങ്ങളിൽ ഒപ്പുവച്ചു. ഈ ധാരണാ പത്രങ്ങൾ ഒപ്പുവച്ചതിലൂടെ വിവിധ ഹ്രസ്വകാല സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്‌സുകൾ ഈ സ്ഥാപനങ്ങളുമായി ചേർന്ന് ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് നടത്തുവാൻ സാധിക്കും. കൂടാതെ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ പഠന കേന്ദ്രങ്ങൾ ഓപ്പൺ സർവകലാശാലയുടെ പഠന കേന്ദ്രങ്ങളായും പരീക്ഷാ കേന്ദ്രങ്ങൾ ആയും പ്രവർത്തിക്കുവാൻ സാധിക്കും. ഓപ്പൺ സർവകലാശാല സൈബർ കൺട്രോൾ ഡോ. എം ജയമോഹൻ, ഐഎച്ച്ആർഡി പ്രതിനിധികളായ ഡോ. ലതാ പി., സജിത്ത് എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *