January 12, 2025
Home » സംസ്ഥാനത്തെ നാലുവർഷ ബിരുദ പരീക്ഷകൾ: നാളെ ഉന്നതതല യോഗം

തിരുവനന്തപുരം:സംസ്ഥാനത്തെ സർവകലാശാലകളിൽ നാലുവർഷ ബിരുദ കോഴ്സുകളുടെ ഒന്നാം സെമസ്‌റ്റർ പരീക്ഷകൾക്കായുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ നാളെ മന്ത്രി ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. കേരളത്തിലെ എല്ലാ സർവകലാശാലകളിലും അടുത്ത മാസം പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലാണ് ഒരുക്കങ്ങൾ സർക്കാർ നേരിട്ടു വിലയിരുത്തുന്നത്. അവലോകനത്തിനായി നാളെ കുസാറ്റിലാണ് മന്ത്രി ആർ.ബിന്ദുവിൻ്റെ സാന്നിധ്യത്തിൽ യോഗം ചേരുക. എല്ലാ സർവകലാശാലകളിൽനിന്നുമുള്ള വിസി, റജിസ്ട്രാർ, പരീക്ഷാ കൺട്രോളർ തുടങ്ങിയവർ പങ്കെടുക്കും. 1,3,5,7 സെമസ്‌റ്റർ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം അതതു കോളജുകളുടെ ഉത്തരവാദിത്തത്തിലായിരിക്കും നടക്കുക. പരീക്ഷയും ഫലപ്രഖ്യാപനവും സർവകലാശാലകൾ തന്നെ നടത്തും. 2,4,6,8 സെമസ്‌റ്റർ പരീക്ഷാ ഉത്തരക്കടലാസ് മൂല്യനിർണയത്തിന്റെ ഉത്തരവാദിത്തവും സർവകലാശാലകൾക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *