JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE
തിരുവനന്തപുരം:അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ വിശദവിവരങ്ങളുമായി പ്രോഗ്രാം ഷെഡ്യൂൾ പുറത്തിറങ്ങി. ജനുവരി 04 മതൽ 08 വരെ തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലാണ് മത്സരങ്ങൾ. ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും 101, ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും 110, സംസ്‌കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19 ഇനങ്ങളിലായി ആകെ 249 ഇനങ്ങളിലായി 15000ൽ പരം കലാ പ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുക. നഗരത്തിലെ മുപ്പതോളം സ്‌കൂളുകളെ അക്കോമഡേഷൻ സെന്ററുകളായി തിരഞ്ഞെടുത്തിട്ടുണ്ട്.
കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂൾ ഡൗൺലോഡ് ചെയ്യാം
കലോത്സവ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ
കലോത്സവത്തിന്റെ മത്സര ഇനങ്ങളാവുകയാണ്.
മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം,
മലപുലയ ആട്ടം, ഇരുള നൃത്തം
എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ
തദ്ദേശീയ നൃത്തരൂപങ്ങൾ. സ്വർണ്ണകപ്പിന്റെ ഘോഷയാത്ര രണ്ടായിരത്തി ഇരുപത്തി നാല് ഡിസംബർ 31 ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലൂടെയും പ്രയാണം പൂർത്തിയാക്കി രണ്ടായിരത്തി ഇരുപത്തിയഞ്ച് ജനുവരി 3 ന് രാവിലെ 10.00 മണിക്ക് തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ തട്ടത്ത്മലയിൽ വച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സ്വീകരിച്ച് ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതാണ്.