തിരുവനന്തപുരം:സംസ്ഥാനത്തെ സഹകരണസംഘങ്ങൾ, സഹകരണ ബാങ്കുകൾ എന്നിവയിൽ വിവിധ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 291 ഒഴിവുകൾ ഉണ്ട്. സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് വഴിയാണ് നിയമനം. 291 ഒഴിവുകളിൽ 264 ഒഴിവ് ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ്. മറ്റു ഒഴിവുകൾ ഇനി പറയുന്നവയാണ്. സെക്രട്ടറി-3ഒഴിവുകൾ, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-15 ഒഴിവുകൾ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-ഒരു ഒഴിവ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-7ഒഴിവുകൾ, ടൈപ്പിസ്റ്റ്-ഒരു ഒഴിവ്.
സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലിലൂടെ ഓണ്‍ലൈനായി http://cseb.kerala.gov.in വഴി ജനുവരി 10 വരെ അപേക്ഷിക്കാം.