April 4, 2025
Home » സഹകരണ ബാങ്കില്‍ ജോലി, ക്ലാര്‍ക്ക് ഉള്‍പ്പെടെ 200 ഒഴിവുകള്‍
സഹകരണ ബാങ്കില്‍ ജോലി, ക്ലാര്‍ക്ക് ഉള്‍പ്പെടെ 200 ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ സഹകരണസംഘങ്ങളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഇപ്പോള്‍ ജൂനിയർ ക്ലാർക്ക്/കാഷ്യർ ,സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് സഹകരണ ബാങ്കുകളില്‍ ജൂനിയർ ക്ലാർക്ക്/കാഷ്യർ ,സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയില്‍ ആയി മൊത്തം 200 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 മാര്‍ച്ച്‌ 25 മുതല്‍ 2025 ഏപ്രില്‍ 30 വരെ അപേക്ഷിക്കാം.

ഒഴിവുകള്‍

6/2025 സെക്രട്ടറി 01 മലപ്പുറം-1,7/2025 അസിസ്റ്റൻറ് സെക്രട്ടറി 04 എറണാകുളം-1,പാലക്കാട്-1 ,കൊല്ലം – 1കണ്ണൂർ – 1കാസർകോഡ് – 18/2024 ജൂനിയർ ക്ലാർക്ക്/ കാഷ്യർ 160 തിരുവനന്തപുരം-12 ,കൊല്ലം-10 ,പത്തനംതിട്ട-2 ,ആലപ്പുഴ-2,കോട്ടയം-5 ,ഇടുക്കി-4,എറണാകുളം-9,തൃശ്ശൂർ-15 ,പാലക്കാട് -27,മലപ്പുറം-19 ,കോഴിക്കോട് -29 ,വയനാട് – 02 ,കണ്ണൂർ -16 ,കാസർഗോഡ് – 89/2025 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 2 പാലക്കാട്-1 ,മലപ്പുറം-1 ,10/2025 ഡേറ്റ എൻട്രി ഓപ്പറേറ്റർ 7 തിരുവനന്തപുരം-2,മലപ്പുറം-2 ,പാലക്കാട് -2,കോഴിക്കോട് -1,

പ്രായപരിധി

ജൂനിയർ ക്ലാർക്ക്/കാഷ്യർ ,സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ പ്രായപരിധി : 01.01.2025 – ന് 18-40 വയസ്സ്.ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി / പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും മൂന്നുവർഷത്തേയും വികലാംഗർക്ക് പത്തുവർഷത്തെയും വിധവകൾക്ക് അഞ്ചുവർഷത്തെയും ഇളവ് ലഭിക്കും.

വിദ്യഭ്യാസ യോഗ്യത

6/2025 സെക്രട്ടറി (i)എച്ച്‌ഡിസി ആൻഡ് ബിഎമ്മിൽ ബിരുദവും അക്കൗണ്ടന്റായി ഏഴുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനുമുകളിലുള്ള തസ്തികയും അഥവാ(ii) അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), അക്കൗണ്ടന്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനു മുകളിലുള്ള തസ്തികയും.(iii) അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), അക്കൗണ്ടന്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനു മുകളിലുള്ള തസ്തികയും. അഥവാ(iv) ബി.കോം (സഹകരണം) സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് അല്ലെങ്കിൽ അതിനു മുകളിലുള്ള തസ്തികയിൽ ഏഴ് വർഷത്തെ പരിചയം.7/2025 അസിസ്റ്റൻറ് സെക്രട്ടറി എല്ലാ വിഷയങ്ങൾക്കും 50% മാർക്കിൽ കുറയാതെ ലഭിച്ച അംഗീകൃത സർവകലാശാലാബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയൻ എച്ച്.ഡി.സി. അല്ലെങ്കിൽഎച്ച്.ഡി. & സി. ബി.എം. അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം.) അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) വിജയിച്ചിരിക്കണം.അല്ലെങ്കിൽകേരള കാർഷിക സർവകലാശാലയിൽനിന്നും ബി.എസ്.സി./ എം.എസ്.സി.(സഹകരണം ബാങ്കിങ്) അല്ലെങ്കിൽകേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഐച്ഛികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങളും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബി.കോം ബിരുദം.8/2024 ജൂനിയർ ക്ലാർക്ക്/ കാഷ്യർ വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും.കാസർകോട് ജില്ലയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി.), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓ പ്പറേഷൻ (ജെ.ഡി.സി.) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.കൂടാതെ സഹകരണം ഐച്ഛികവിഷയമായി എടുത്ത ബി.കോം. ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽനിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയൻ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി. ആൻഡ് ബി.എം., അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിൻറ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം.) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ്.സി (സഹകരണം ബാങ്കിങ് ) ഉള്ളവർക്കും അപേക്ഷിക്കാം.9/2025 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിന് ഡിഗ്രി/ MCA/MSc3 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്10/2025 ഡേറ്റ എൻട്രി ഓപ്പറേറ്റർ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം.കേരള/കേന്ദ്രസർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്.ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവർത്തി പരിചയം.

അപേക്ഷാ ഫീസ്‌

Unreserved (UR) & OBC Rs.150/-SC, ST, Rs.50/-

എങ്ങനെ അപേക്ഷിക്കാം?

ഔദ്യോ​ഗിക വെബ്സൈറ്റായ www.csebkerala.org സന്ദർശിക്കുകഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുകഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുകഅക്കൗണ്ട് സൈൻ അപ് ചെയ്യുകഅപേക്ഷ പൂർത്തിയാക്കുകഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുകഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

This post is posted from outside source. Please verify before apply

Leave a Reply

Your email address will not be published. Required fields are marked *