January 12, 2025
Home » സിംകാര്‍ഡ് വെന്‍ഡിങ് കിയോസ്‌കുമായി ബിഎസ് എന്‍എല്‍ Jobbery Business News

ചുരുങ്ങിയസമയംകൊണ്ട് സിംകാര്‍ഡ് നല്‍കുന്ന വെന്‍ഡിങ് കിയോസ്‌കുമായി ബി എസ് എന്‍ എല്‍. ന്യൂഡല്‍ഹിയില്‍ നടന്ന മൊബൈല്‍ കോണ്‍ഗ്രസിലായിരുന്നു ഇത് അവതരിപ്പിച്ചത്.

ഏഴ് പുതിയ പദ്ധതികള്‍ ബിഎസ്എന്‍എല്‍ ഔദ്യോഗികമായി ആരംഭിച്ചു.അതിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ്,വിവരങ്ങള്‍ നല്‍കിയാല്‍ ചുരുങ്ങിയസമയംകൊണ്ട് സിംകാര്‍ഡ് തരുന്ന വെന്‍ഡിങ് കിയോസ്‌ക്ക്. ഇന്റന്‍സ് ടെക്നോളജീസ്, മൊര്‍സ് എന്നീ കമ്പനികളാണ് എ.ടി.എമ്മിന് സമാനമായ യന്ത്രത്തിന് പിന്നില്‍.

കിയോസ്‌കുവഴി സിംകാര്‍ഡ് എടുക്കാന്‍ ആധാര്‍ നമ്പറും അതില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുമാണ് പ്രധാനമായും വേണ്ടത്. മുഖം തിരിച്ചറിയേണ്ടതിനാല്‍ അപ്ഡേറ്റ് ചെയ്ത ആധാര്‍ ആയിരിക്കണം നല്‍കേണ്ടത്.

മെഷീന്‍ സ്‌ക്രീനിലെ വിന്‍ഡോയില്‍ സിം കാര്‍ഡ് ഓപ്ഷനില്‍ ആധാര്‍ നമ്പര്‍ നല്‍കുക. ബയോമെട്രിക് ഓതന്റിക്കേഷനും ആധാര്‍ വെരിഫിക്കഷനും പൂര്‍ത്തിയാകുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. വ്യക്തിവിവരം സെര്‍വറിലേക്ക് കൈമാറുന്നതോടെ ഉപയോക്താക്കള്‍ക്ക് സിം നമ്പര്‍ തിരഞ്ഞെടുക്കാം. പണം കൊടുത്ത് എടുക്കേണ്ട ഫാന്‍സി നമ്പരുകളും ഇതിലുണ്ട്. യുപിഐ വഴി പണമടച്ച് നടപടിക്രമം പൂര്‍ത്തിയാക്കുന്നതോടെസിം കാര്‍ഡ് ലഭിക്കും. അല്‍പസമയത്തിനകം തന്നെ ആക്ടിവേറ്റ് ആകും.

അതേസമയംമറ്റ് ബിഎസ്എന്‍എല്‍ പുതിയ ലോഗോയുടെ ടാഗ്ലൈന്‍ കണക്ടിങ് ഭാരത് എന്നാക്കി മാറ്റി. ലോഗോയുടെ നിറം മാറ്റുകയും ഇന്ത്യന്‍ ഭൂപടം ഉള്‍പ്പെടുത്തുകയും ചെയ്തു. മൊബൈല്‍ നിരക്ക് ഉയര്‍ത്തില്ലെന്നും ബിഎസ്എന്‍എല്‍ വ്യക്തമാക്കി.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *