തിരുവനന്തപുരം: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍ തസ്തികളിലെ നിയമനത്തിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചു. ആകെ 27 ഒഴിവുകൾ ഉണ്ട്. നവംബര്‍ 28 വരെ അപേക്ഷ നൽകാം. 45,000 മുതല്‍ 80,000 രൂപവരെയാണ് ശമ്പളം. ഉയർന്ന പ്രായപരിധി 27വയസ്. https://upsconline.nic.in/ora/VacancyNoticePub.php വഴി ഓൺലൈനായി അപേക്ഷ നൽകണം. 25 രൂപ ഓണ്‍ലൈനായി അപേക്ഷ ഫീസ് അടയ്ക്കണം. വനിതകള്‍, എസ്.സി-എസ്.ടി, പിഡബ്ല്യൂബിഡി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷഫീസ് വേണ്ട. യോഗ്യതയും പ്രവൃത്തി പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് യു.പി.എസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുക.
Home » സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍: ആകെ 27 ഒഴിവുകള്‍